---
title: "81 കുപ്പി വിദേശ മദ്യവുമായി വിൽപ്പനക്കിടെ യുവാവ് പിടിയിലായി"
english_title: "A young man was arrested while selling 81 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/145005/a-young-man-was-arrested-while-selling-81-bottles-of-foreign-liquor"
published_at: "2023-09-09T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc38b833b1d_news-card.jpg"
keywords: []
---

# 81 കുപ്പി വിദേശ മദ്യവുമായി വിൽപ്പനക്കിടെ യുവാവ് പിടിയിലായി

> **Lead Summary:** കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാരം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്ന് സമീപം നടത്തിയ പരിശോധനയിൽ വീട്ടിന്റെ മുറ്റത്ത് വെച്ച് മദ്യ വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ 81 മദ്യ കുപ്പിയുമായി അറസ്റ്റ് ചെയ്തു. വാരത്തു താമസിക്കുന്ന തടിച്ചി വീട്ടിൽ ബിജേഷിനെയാണ് കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് അറസ്റ്റ് ചെയ്ത് കേസെടുത്തത്.

## Article Content

കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാരം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്ന് സമീപം നടത്തിയ പരിശോധനയിൽ വീട്ടിന്റെ മുറ്റത്ത് വെച്ച് മദ്യ വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ 81 മദ്യ കുപ്പിയുമായി അറസ്റ്റ് ചെയ്തു. വാരത്തു താമസിക്കുന്ന തടിച്ചി വീട്ടിൽ ബിജേഷിനെയാണ് കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് അറസ്റ്റ് ചെയ്ത് കേസെടുത്തത്.

സ്ഥിരമായി മദ്യ വിൽപ്പന നടത്തുന്ന ബിജേഷിന്റ പേരിൽ വിവിധ ഓഫീസുകളിൽ അബ്കാരി കേസുകൾ നിലവിൽ ഉണ്ട്. പരിശോധന പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത് , പ്രിവന്റീവ് ഓഫീസർ ബിജു സി കെ, സിവിൽ എക്സൈസ് ഓഫീസർ സുഹൈൽ പി പി, ഗണേഷ് ബാബു , അനീഷ് ടി, നിഖിൽ പി, വനിത ഓഫീസർ ഷമീന എം പി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/145005/a-young-man-was-arrested-while-selling-81-bottles-of-foreign-liquor)