---
title: "സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; പ്രഖ്യാപനം അടുത്ത ആഴ്ച, യൂണിറ്റിന് 20 പൈസ മുതല്‍"
english_title: "Increase in electricity rates in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144994/increase-in-electricity-rates-in-the-state"
published_at: "2023-09-09T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc329b6eca1_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന; പ്രഖ്യാപനം അടുത്ത ആഴ്ച, യൂണിറ്റിന് 20 പൈസ മുതല്‍

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 20 പൈസ മുതല്‍. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെന്‍ഷന്‍ ഫണ്ടിലെ തുക നിരക്ക് വര്‍ദ്ധനയില്‍ ഇല്ലാത്തതിനാല്‍ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോര്‍ഡ് ആവശ്യപ്പെട്ട നിരക്ക് വര്‍ദ്ധന. മുന്‍കാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക. വൈദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കഴിഞ്ഞ ടെണ്ടറുകളില്‍ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബര്‍ മുതല്‍ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം. ഹ്രസ്വകാല, സ്വാപ്പ് ടെന്‍ഡറുകള്‍ പ്രകാരം കെ എസ് ഇ ബി വൈദ്യുതി വാങ്ങും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 20 പൈസ മുതല്‍. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെന്‍ഷന്‍ ഫണ്ടിലെ തുക നിരക്ക് വര്‍ദ്ധനയില്‍ ഇല്ലാത്തതിനാല്‍ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോര്‍ഡ് ആവശ്യപ്പെട്ട നിരക്ക് വര്‍ദ്ധന. മുന്‍കാല പ്രാബല്യത്തോടെയാകും നിരക്ക് കൂട്ടുക. വൈദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി. കഴിഞ്ഞ ടെണ്ടറുകളില്‍ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം. ഒക്ടോബര്‍ മുതല്‍ അടുത്ത മെയ് വരെയാണ് വൈദ്യുതി വാങ്ങുക. ഓരോ മാസവും 200 മെഗാവാട്ടോളം വാങ്ങാനാണ് നീക്കം. ഹ്രസ്വകാല, സ്വാപ്പ് ടെന്‍ഡറുകള്‍ പ്രകാരം കെ എസ് ഇ ബി വൈദ്യുതി വാങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144994/increase-in-electricity-rates-in-the-state)