---
title: "മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയിനിന് തുടക്കമായി"
english_title: "The election campaign of Muslim League Kannur district committee has started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144806/the-election-campaign-of-muslim-league-kannur-district-committee-has-started"
published_at: "2023-09-08T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb28e67d4da_news-card.jpg"
keywords: []
---

# മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയിനിന് തുടക്കമായി

> **Lead Summary:** **കണ്ണൂർ: **പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 10 വരെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി 'എന്റെ ബൂത്ത് എന്റെ ഇന്ത്യ' ഇലക്ഷൻ ഡ്രൈവ് - 23 ഇലക്ഷൻ ക്യാമ്പയിൻ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 10 വരെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി 'എന്റെ ബൂത്ത് എന്റെ ഇന്ത്യ' ഇലക്ഷൻ ഡ്രൈവ് - 23 ഇലക്ഷൻ ക്യാമ്പയിൻ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീംചേലേരി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.ജില്ലാഭാരവാഹികളായ മഹമൂദ് കടവത്തൂർ ,കെ.പി. താഹിർ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, എൻ.കെ റഫീഖ് മാസ്റ്റർ, ബി.കെ.അഹമ്മദ് പ്രസംഗിച്ചു. . മണ്ഡലം,പഞ്ചായത്ത്തലയോഗങ്ങളും.ബൂത്ത്തലസംഗമങ്ങളും ക്യാമ്പയിൻ ഭാഗമായി നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അസംബ്ലിനിയോജകമണ്ഡലങ്ങളിലെയുംവോട്ടർപ്പട്ടിക ശുദ്ധീകരണ പ്രക്രിയയാണ് ഈകാലയളവിൽപ്രധാനമായുംസംഘടിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144806/the-election-campaign-of-muslim-league-kannur-district-committee-has-started)