---
title: "ബൈക്കപകടത്തിൽ പരിക്കേറ്റ നിർധന കുടുംബാംഗത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത്  അൽഹുദ-അലിവ് ചാരിറ്റബിൾ സെൽ "
english_title: "Alhuda - Alive Charitable Cell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144775/alhuda-alive-charitable-cell"
published_at: "2023-09-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faf6c998e77_news-card.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്കേറ്റ നിർധന കുടുംബാംഗത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത്  അൽഹുദ-അലിവ് ചാരിറ്റബിൾ സെൽ 

> **Lead Summary:** **തൃക്കരിപ്പൂർ: **ബീരിച്ചേരി അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ നിർധന കുടുംബാംഗമായ നാട്ടുകാരന്റെ ചികിത്സയ്ക്കാവശ്യമായ എമ്പതിനായിരം രൂപ ദി എ.എഫ്.സി മാനേജിങ് ഡയറക്ടർ മുഹമ്മദലി ബീരിച്ചേരി മുസ്ലിം ജമാഅത് ട്രഷറർ സി.കെ.ഇബ്രാഹിമിന് കൈമാറി.

## Article Content

**തൃക്കരിപ്പൂർ: **ബീരിച്ചേരി അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ നിർധന കുടുംബാംഗമായ നാട്ടുകാരന്റെ ചികിത്സയ്ക്കാവശ്യമായ എമ്പതിനായിരം രൂപ ദി എ.എഫ്.സി മാനേജിങ് ഡയറക്ടർ മുഹമ്മദലി ബീരിച്ചേരി മുസ്ലിം ജമാഅത് ട്രഷറർ സി.കെ.ഇബ്രാഹിമിന് കൈമാറി.

ക്ലബ് ഓഫീസിൽ വെച്ച് പ്രസിഡന്റ് യു.പി.ഫാസിലിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ എ.എഫ്.സി മാനേജർ വി.പി.ഷുഹൈബ് അധ്യക്ഷനായി ക്ലബ്ബിന്റെ വിദേശ പ്രതിനിധികളായ കെ.പി.ഷാഫി, സഫിയുള്ളാഹ് , സമദ്.എ.ജി, സമീർ പുനത്തിൽ, ഇമതിയാസ്‌, സിറാജ്, ഇഖ്‌ബാൽ, സജ്ജാദ്, അസാസ് തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് ഭാരവാഹികളായ വി.പി.യു.മുഹമ്മദ്, യു.പി.ഷാജഹാൻ, സമീർ .എം.ടി.പി, സുഹൈർ, അൻസബ് നേതൃത്വം നൽകി ക്ലബ് ട്രഷറർ എൻ.ഇസ്മായിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144775/alhuda-alive-charitable-cell)