---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കലാസാംസ്കാരിക പ്രദർശനം ഫ്ലെയർ 2023 മന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "Minister inaugurated Flair 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144678/minister-inaugurated-flair-2023"
published_at: "2023-09-08T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa98e715bcb_news-card.jpg"
keywords: []
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കലാസാംസ്കാരിക പ്രദർശനം ഫ്ലെയർ 2023 മന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രദർശ്ശനം ഫ്ലെയർ2023- തുറുമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രദർശ്ശനം ഫ്ലെയർ2023- തുറുമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

വിവിധ ഡിപ്പാർട്ട്മെന്റുകളുടെ വിദ്യാഭ്യാസ പ്രദർശനം, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ,ഫയർ ആന്റ് സേഫ്റ്റി ബോധവത്കരണം, സ്നേക്ക് പാർക്ക്‌ പവലിയൻ,പുരാവസ്തു മ്യൂസിയം,കരകൗശാല ഉൾപ്പന്നങ്ങൾ,തത്സമയ മൺപാത്ര നിർമ്മാണം,ഖാദി കൈത്തറി സ്റ്റാളുകൾ,തനത് കലാ രൂപങ്ങൾ,ഫോട്ടോ പ്രദർശ്ശനം, സെമിനാറുകൾ, ഫിലിംഫെസ്റ്റ്,ഭക്ഷ്യമേള തുടങ്ങിയവയും തയ്യാറാക്കിയിട്ടുണ്ട്.

നാളെ (വെള്ളി ) വൈകുന്നേരം 3 മണിക്ക് ഖാഫില കലാസംഘം അവതരിപ്പിക്കുന്ന ഇശൽ വിരുന്ന്, നൃത്തങ്ങൾ,തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. മേള ശനിയാഴ്ച സമാപിക്കും. പ്രവേശനം തികച്ചും സൗജന്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144678/minister-inaugurated-flair-2023)