---
title: "കടമ്പേരി സ്വദേശി തീവണ്ടിയിൽ നിന്ന് വീണു മരിച്ചു"
english_title: "A native of Kadamperi fell from the train and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144675/a-native-of-kadamperi-fell-from-the-train-and-died"
published_at: "2023-09-08T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa97343556b_Untitled-2-web.jpg"
keywords: []
---

# കടമ്പേരി സ്വദേശി തീവണ്ടിയിൽ നിന്ന് വീണു മരിച്ചു

> **Lead Summary:** കടമ്പേരി ഇളന്നീർ പടിക്ക് സമീപം തുണ്ടിയിൽ വീട്ടിലെ കെ. ഷിജു തീവണ്ടിയിൽ നിന്ന്‌ വീണു മരിച്ചു. എറണാകുളത്ത് വേർ ഹൗസിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു. മലബാർ എക്സ് പ്രസ്സിൽ നാട്ടിലേക്ക് യാത്ര ചെയ്യവേ, വ്യാഴാഴ്ച പുലർച്ചെ 3.20 ന് പട്ടാമ്പി കാരക്കാട് വെച്ചാണ് തീവണ്ടിയിൽ നിന്ന് തെറിച്ച് വീണത്.

## Article Content

കടമ്പേരി ഇളന്നീർ പടിക്ക് സമീപം തുണ്ടിയിൽ വീട്ടിലെ കെ. ഷിജു തീവണ്ടിയിൽ നിന്ന്‌ വീണു മരിച്ചു. എറണാകുളത്ത് വേർ ഹൗസിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു. മലബാർ എക്സ് പ്രസ്സിൽ നാട്ടിലേക്ക് യാത്ര ചെയ്യവേ, വ്യാഴാഴ്ച പുലർച്ചെ 3.20 ന് പട്ടാമ്പി കാരക്കാട് വെച്ചാണ് തീവണ്ടിയിൽ നിന്ന് തെറിച്ച് വീണത്.

ഗുരുതര പരിക്കുകളോടെ ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അവിവാഹിതനാണ്. കടമ്പേരി തുണ്ടിയിൽ വീട് ശ്രീധരന്റെയും ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: ഷീജ (ചെറുകുന്ന് ), ഷൈജു (കടമ്പേരി) സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് കടമ്പേരി പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144675/a-native-of-kadamperi-fell-from-the-train-and-died)