---
title: "ചെറുകുന്ന് ബ്രൈറ്റ് സ്കൂളിലെ വിദ്യാർഥികൾ കണ്ണപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു"
english_title: "Students of Cherukun Bright School visited Kannapuram Police Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144608/students-of-cherukun-bright-school-visited-kannapuram-police-station"
published_at: "2023-09-07T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9e5eeada7e_news-card.jpg"
keywords: []
---

# ചെറുകുന്ന് ബ്രൈറ്റ് സ്കൂളിലെ വിദ്യാർഥികൾ കണ്ണപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

> **Lead Summary:** **ചെറുകുന്ന് : **കുട്ടികളുടെ മനസിൽ പോലീസിനോടുള്ള ഭയം ഇല്ലാതാക്കാൻ ചെറുകുന്ന് ബ്രൈറ്റ് സ്കൂളിലെ വിദ്യാർഥികൾ കണ്ണപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് പുത്തൻ അനുഭവമാണ് പകർന്നത്. സോഷ്യൽ മീഡിയയിൽ മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്റ്റേഷൻ നേരിട്ട് കാണാൻ കിട്ടിയ അവസരം കുട്ടികൾ കൗതുകത്തോടെയാണ്‌ നോക്കി കണ്ടത്.

## Article Content

**ചെറുകുന്ന് : **കുട്ടികളുടെ മനസിൽ പോലീസിനോടുള്ള ഭയം ഇല്ലാതാക്കാൻ ചെറുകുന്ന് ബ്രൈറ്റ് സ്കൂളിലെ വിദ്യാർഥികൾ കണ്ണപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് പുത്തൻ അനുഭവമാണ് പകർന്നത്. സോഷ്യൽ മീഡിയയിൽ മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്റ്റേഷൻ നേരിട്ട് കാണാൻ കിട്ടിയ അവസരം കുട്ടികൾ കൗതുകത്തോടെയാണ്‌ നോക്കി കണ്ടത്.

കാക്കിയോടുള്ള പേടി അൽപ്പസമയം നിശബ്ദതയ്ക്ക് വഴിയൊരുക്കിയെങ്കിലും നിമിഷങ്ങൾക്കകം പേടിയെല്ലാം പമ്പ കടന്നു.കണ്ണപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷാജി,ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ ക്ലാസ് അവതരിപ്പിച്ചു. സദർ മുഅല്ലിം മുനീർ ഫാളിലി, റുഫൈദ, മിൻഷാന,ശംന തുടങ്ങിയവർ നേതൃതം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144608/students-of-cherukun-bright-school-visited-kannapuram-police-station)