---
title: "അറിവരങ്ങ് പരീക്ഷ ഞായറാഴ്ച"
english_title: "arivarangu exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144562/arivarangu-exam"
published_at: "2023-09-07T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9afce754b9_Untitled-2-web.jpg"
keywords: []
---

# അറിവരങ്ങ് പരീക്ഷ ഞായറാഴ്ച

> **Lead Summary:** **തോട്ടിക്കൽ: **വൈജ്ഞാനിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് ഗമിക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച് പരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10 മണിക്ക് സൂപ്പർവൈസർമാർക്കുള്ള പരീക്ഷ കിറ്റ് വിതരണവും അറിവരങ്ങ് സ്വീറ്റ് വിതരണ ഉദ്ഘാടനവും നടക്കും.

## Article Content

**തോട്ടിക്കൽ: **വൈജ്ഞാനിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് ഗമിക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച് പരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10 മണിക്ക് സൂപ്പർവൈസർമാർക്കുള്ള പരീക്ഷ കിറ്റ് വിതരണവും അറിവരങ്ങ് സ്വീറ്റ് വിതരണ ഉദ്ഘാടനവും നടക്കും.

1.50 മുതൽ അഡ്മിഷൻ പരിശോധന ആരംഭിക്കും. 2 മണിക്ക് നടക്കുന്ന അറിവരങ്ങ് ടോക്കിന് ഹസൈനാർ മാസ്റ്റർ പെരുവണ, ശഫീഖ് ദാരിമി വെള്ളിക്കീൽ,ഫസലുറഹ്മാൻ മാസ്റ്റർ , സകരിയ അസ് അദി, സജീവൻ മാസ്റ്റർ, സി. എച്ച് ഇസ്മായിൽ, ആഷിക് ഗസാലി, പി. ഹമീദ് മാസ്റ്റർ നേതൃത്വം നൽകും. 500 ലധികം പേർ പങ്കെടുക്കുന്ന പരീക്ഷയിൽ വിദ്യാർഥികൾക്ക് പുറമെ വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ, മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ഭാഗമാവും. മൂന്നാം ക്ലാസ്സ് മുതൽ 60 വയസ് വരെയുള്ളവർ പരീക്ഷയെഴുതും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, ജനറൽ കൺവീനർ യു. എം ഉനൈസ്, കൺട്രോളർ ഷോണിമ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144562/arivarangu-exam)