---
title: "ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു"
english_title: "Kid was kidnapped and tortured while sleeping with his parents in Aluva"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144454/kid-was-kidnapped-and-tortured-while-sleeping-with-his-parents-in-aluva"
published_at: "2023-09-07T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f94860e97e4_wh.jfif"
keywords: []
---

# ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

> **Lead Summary:** ആലുവയില്‍ വീണ്ടും പീഡനം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതിഥി തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ സമീപത്തെ വയലില്‍ നിന്നും കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയില്‍ നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്.

## Article Content

ആലുവയില്‍ വീണ്ടും പീഡനം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതിഥി തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ സമീപത്തെ വയലില്‍ നിന്നും കണ്ടെത്തി. പുലർച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയില്‍ നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്.

കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് ദൃക്സാക്ഷി പറഞ്ഞു. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് ദൃക്സാക്ഷി പറഞ്ഞു.

തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. പ്രതിക്കായി അന്വേഷണം ഊർജിതമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. അതിഥി സംസ്ഥാനതൊഴിലാളി തന്നെയാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144454/kid-was-kidnapped-and-tortured-while-sleeping-with-his-parents-in-aluva)