---
title: "ബൈക്കിൽ എത്തി യുവതിയുടെ സ്വർണ്ണമാല പിടിച്ചുപറിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിലായി"
english_title: "The thief who reached the bike and took away the gold necklace of the woman was caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144351/the-thief-who-reached-the-bike-and-took-away-the-gold-necklace-of-the-woman-was-caught"
published_at: "2023-09-06T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f88a9280387_news-card.jpg"
keywords: []
---

# ബൈക്കിൽ എത്തി യുവതിയുടെ സ്വർണ്ണമാല പിടിച്ചുപറിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിലായി

> **Lead Summary:** **പരിയാരം:** പിലാത്തറയിൽ യുവതിയുടെ രണ്ടരപവന്‍ സ്വര്‍ണമായ ബൈക്കിലെത്തി പിടിച്ചുപറിച്ച സംഭവത്തില്‍ മോഷ്ടാവ് ബേക്കൽ പോലീസ് പിടിയിലായി. കാസർഗോഡ് കളനാട് സ്വദേശിയും മേൽപ്പറമ്പ് കൂവത്തൊട്ടിൽ താമസക്കാരനുമായ ഷംനാസ് എന്ന മുഹമ്മദ് ഷംനാസിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലായ്-26 ന് പിലാത്തറ ചുമടുതാങ്ങിയിലാണ് സംഭവം നടന്നത്.ഇയാള്‍ പതിനൊന്നോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

## Article Content

**പരിയാരം:** പിലാത്തറയിൽ യുവതിയുടെ രണ്ടരപവന്‍ സ്വര്‍ണമായ ബൈക്കിലെത്തി പിടിച്ചുപറിച്ച സംഭവത്തില്‍ മോഷ്ടാവ് ബേക്കൽ പോലീസ് പിടിയിലായി. കാസർഗോഡ് കളനാട് സ്വദേശിയും മേൽപ്പറമ്പ് കൂവത്തൊട്ടിൽ താമസക്കാരനുമായ ഷംനാസ് എന്ന മുഹമ്മദ് ഷംനാസിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലായ്-26 ന് പിലാത്തറ ചുമടുതാങ്ങിയിലാണ് സംഭവം നടന്നത്.ഇയാള്‍ പതിനൊന്നോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ചുമടുതാങ്ങിയിലെ ഗണേശന്റെ ഭാര്യ താത്രാടന്‍ വീട്ടില്‍ ഷീജയുടെ(39)മാലയാണ് കവര്‍ന്നത്. വീട്ടിലേക്ക് നടന്നുപോകവെ കെ.എസ്.ടി.പി റോഡില്‍ ചുമടുതാങ്ങിക്ക് സമീപത്താണ് സംഭവം. രണ്ടരപവന്റെ താലിമാല പിടിവലിക്കിടയില്‍ പൊട്ടിയ ഒരുപവനോളം മാലയുമായാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഹൈല്‍മെറ്റ് ധരിച്ച യുവാവ് ഓടിച്ച ബൈക്കിന്റെ നമ്പര്‍ വ്യാജമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മോഷ്ടാവ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറയില്‍ നടന്ന മോഷണവിവരം വെളിപ്പെടുത്തിയത്. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പരിയാരം പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144351/the-thief-who-reached-the-bike-and-took-away-the-gold-necklace-of-the-woman-was-caught)