---
title: "മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്"
english_title: "A case has been filed against a young man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144337/a-case-has-been-filed-against-a-young-man"
published_at: "2023-09-06T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f880cd7feea_news-card.jpg"
keywords: []
---

# മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ കേസ്

> **Lead Summary:** ബേങ്കിനെ കബളിപ്പിച്ച് മുക്കുപണ്ടം പണിയപ്പെടുത്തി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ മാനേജർ ഹരിയുടെ പരാതിയിൽ ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫസിനെതിരെയാണ് കേസെടുത്തത്. 2022 ഒക്ടോബർ 20 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നു വരെയുള്ള കാലയളവിൽ 8തവണകളായി ബാങ്ക് 330.6 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി കബളിപ്പിച്ചാണ് പണം തട്ടിയത്. പണയ പണ്ട് തിരിച്ചെടുക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

ബേങ്കിനെ കബളിപ്പിച്ച് മുക്കുപണ്ടം പണിയപ്പെടുത്തി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ മാനേജർ ഹരിയുടെ പരാതിയിൽ ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫസിനെതിരെയാണ് കേസെടുത്തത്. 2022 ഒക്ടോബർ 20 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നു വരെയുള്ള കാലയളവിൽ 8തവണകളായി ബാങ്ക് 330.6 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി കബളിപ്പിച്ചാണ് പണം തട്ടിയത്. പണയ പണ്ട് തിരിച്ചെടുക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144337/a-case-has-been-filed-against-a-young-man)