---
title: "കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു"
english_title: "A native of Kannur Panur was stabbed to death in Bengaluru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144266/a-native-of-kannur-panur-was-stabbed-to-death-in-bengaluru"
published_at: "2023-09-06T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f83dd428d52_Untitled-2-web.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു

> **Lead Summary:** **ബെംഗളൂരു:** കണ്ണൂര്‍ പാനൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു. പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്പതികളുടെ മകന്‍ ജാവേദാ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യനാണ്. അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസിച്ചുവരുകയായിരുന്നു.

## Article Content

**ബെംഗളൂരു:** കണ്ണൂര്‍ പാനൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു. പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്പതികളുടെ മകന്‍ ജാവേദാ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യനാണ്. അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസിച്ചുവരുകയായിരുന്നു.

കൂടെയുണ്ടായിരുന്ന യുവതിയാണ് കുത്തേറ്റ ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടിരുന്നതായാണ് വിവരം. ആശുപത്രി അധികൃതരാണ് പോലിസിനെ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിച്ച യുവതിയെ ഹുളിമാവ് പോലിസ് ചോദ്യംചെയ്യുന്നുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144266/a-native-of-kannur-panur-was-stabbed-to-death-in-bengaluru)