---
title: "ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ"
english_title: "sreekrishna jayandhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144208/sreekrishna-jayandhi"
published_at: "2023-09-06T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f80d95cf4b0_news-card.jpg"
keywords: []
---

# ഇന്ന് ശ്രീകൃഷ്ണ ജയന്തി; ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ

> **Lead Summary:** **കണ്ണൂർ:** ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, നിറമാല, ദീപാരാധന, ശ്രീകൃഷ്ണ പുഷ്പാർച്ചന, ഭജന, ഉറിയടി, പ്രസാദസദ്യ എന്നിവയുമുണ്ട്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 500 ശോഭാ യാത്രകൾ നടക്കും. വൈകിട്ട് നാലിന് ശോഭാ യാത്രകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉണ്ണി കണ്ണൻമാർ, വാദ്യമേളം, നിശ്ചല ദൃശ്യങ്ങൾ, ഉറിയടി തുടങ്ങിയവ ശോഭാ യാത്രക്ക് നിറം പകരും.

## Article Content

**കണ്ണൂർ:** ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, നിറമാല, ദീപാരാധന, ശ്രീകൃഷ്ണ പുഷ്പാർച്ചന, ഭജന, ഉറിയടി, പ്രസാദസദ്യ എന്നിവയുമുണ്ട്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 500 ശോഭാ യാത്രകൾ നടക്കും. വൈകിട്ട് നാലിന് ശോഭാ യാത്രകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉണ്ണി കണ്ണൻമാർ, വാദ്യമേളം, നിശ്ചല ദൃശ്യങ്ങൾ, ഉറിയടി തുടങ്ങിയവ ശോഭാ യാത്രക്ക് നിറം പകരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144208/sreekrishna-jayandhi)