---
title: "പുനർജനി പൂമംഗലം സൗഹൃദ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും നടത്തി"
english_title: "punarjjani poomangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144181/punarjjani-poomangalam"
published_at: "2023-09-06T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7f50adf846_news-card.jpg"
keywords: []
---

# പുനർജനി പൂമംഗലം സൗഹൃദ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

> **Lead Summary:** > പൂമംഗലത്തെ പഴയ കാലത്തെ സൗഹൃദ കൂട്ടായ്മ "പുനർജനി പൂമംഗലം" ഓണാഘോഷത്തോടനുബന്ധിച്ച് കാട്ടാമ്പള്ളി കൈരളി റിസോർട്ട് ആഡിറ്റോറിയത്തിൽ വെച്ച് കുടുംബ സംഗമം നടത്തി. ഓണവും കുടുംബ സംഗമങ്ങളും മറ്റ് ആഘോഷങ്ങളും സമൂഹത്തേയും കുടുംബങ്ങളും കൂട്ടിയിണക്കുന്ന സൗഹൃദ കണ്ണികളാണെന്ന് കുടുംബ സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി റിട്ട. ഏരിയ മാനേജർ ശ്രീ ടി.പി. ലക്ഷ്മണൻ പറഞ്ഞു.

## Article Content

> പൂമംഗലത്തെ പഴയ കാലത്തെ സൗഹൃദ കൂട്ടായ്മ "പുനർജനി പൂമംഗലം" ഓണാഘോഷത്തോടനുബന്ധിച്ച് കാട്ടാമ്പള്ളി കൈരളി റിസോർട്ട് ആഡിറ്റോറിയത്തിൽ വെച്ച് കുടുംബ സംഗമം നടത്തി. ഓണവും കുടുംബ സംഗമങ്ങളും മറ്റ് ആഘോഷങ്ങളും സമൂഹത്തേയും കുടുംബങ്ങളും കൂട്ടിയിണക്കുന്ന സൗഹൃദ കണ്ണികളാണെന്ന് കുടുംബ സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി റിട്ട. ഏരിയ മാനേജർ ശ്രീ ടി.പി. ലക്ഷ്മണൻ പറഞ്ഞു.

അംഗങ്ങളുടെ കലാപരിപാടികൾക്ക് പുറമേ സൗഹൃദ യാത്രയും സംഘടിപ്പിച്ചു. സിക്രട്ടറി ശ്രി പി.പി. പ്രഹളാദൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീ ഒ.വി.ഗംഗാധരൻ അദ്ധ്യഷത വഹിച്ചു. മുൻ ഭാരവാഹികളായ കെ ലക്ഷ്മണൻ , MN പൂമംഗലം, എം. കുഞ്ഞിക്കണ്ണൻ, പി.പി.കരുണാകരൻ, കെ.വി. ഭാസ്കരൻ , പി.പി.സുരേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ജീവിത ശൈലീ രോഗങ്ങൾ തടയുന്നത് സംബന്ധിച്ച് ശ്രീ അഭിജിത്തിന്റെ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144181/punarjjani-poomangalam)