---
title: " ഉത്തര മലബാര്‍ ശ്രീ മുത്തപ്പന്‍ സേവാ സംഘത്തിന്റെ 17ാമത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "sree_muthappan_seva_sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144074/sree_muthappan_seva_sangam"
published_at: "2023-09-05T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f72841c3921_new-copyyyi-Recovered.jpg"
keywords: []
---

#  ഉത്തര മലബാര്‍ ശ്രീ മുത്തപ്പന്‍ സേവാ സംഘത്തിന്റെ 17ാമത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** ഉത്തര മലബാർ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്റെ 17ാമത് സംസ്ഥാന വാർഷിക ജനറൽ ബോഡിയോഗം കണ്ണൂർ പുതിയതെരു അറവിലക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുരയിൽ വെച്ച് ചേർന്നു.

## Article Content

ഉത്തര മലബാർ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്റെ 17ാമത് സംസ്ഥാന വാർഷിക ജനറൽ ബോഡിയോഗം കണ്ണൂർ പുതിയതെരു അറവിലക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുരയിൽ വെച്ച് ചേർന്നു.

നിരവതി വർഷങ്ങളായിട്ട് മുത്തപ്പൻ സേവാ സംഘം സർക്കാരിനോട് അഭ്യർത്ഥിക്കുന്ന മലബാർ ദേവസ്വം ബോർഡ് ആചാരസ്ഥാനികർക്ക് നൽകിവരുന്ന പ്രതിമാസ വേതന പദ്ധതിയിൽ മുത്തപ്പൻ മടപ്പുരകളിലെ ആചാര സ്ഥാനികരായ മടയൻ, ആൾ മടയൻ, കലശക്കാർ എന്നിവരെക്കൂടി ഉൾപ്പെടുത്തണമെന്ന് വീണ്ടും പ്രമേയത്തിൽ കൂടി സർക്കാരിനോട് ആവശ്യപ്പട്ടു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളായ് :- പ്രസിഡന്റ് രവീന്ദ്രൻ മടയൻ(കാഞ്ഞങ്ങാട്) ,വൈസ് പ്രസിഡന്റ് ടി.ടി. പവിത്രൻ (പയ്യന്നൂർ), സിക്രട്ടറി വിജീഷ് മടയൻ (പാപ്പിനിശ്ശേരി), ജോയന്റ് സിക്രട്ടറി രാജേഷ് മടയൻ(കൂവേരി ), ഖജാൻജി ചന്ദ്രൻ മടയൻ (പൊതുവാച്ചേരി ), എക്സിക്യൂട്ടീവ് അംഗങ്ങളായ് -അരവിന്ദൻ മടയൻ, ലക്ഷമണൻ മടയൻ, തിലകൻ ആൾമടയൻ, ബാബു കശക്കാരൻ , പവിത്രൻ ചെറുവത്തൂർ, സഹദേവൻ മടയൻ, പവനൻ കലശക്കാരൻ , രാഘേഷ് മടയൻ എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144074/sree_muthappan_seva_sangam)