---
title: "യംഗ് ബ്രദേർസ് കയറ്റീൽ ഓണത്തിമർപ്പ് 2K23 സംഘടിപ്പിച്ചു."
english_title: "young brothers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/144065/young-brothers"
published_at: "2023-09-05T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71dc52d7fe_new-copyyyi-Recovered.jpg"
keywords: []
---

# യംഗ് ബ്രദേർസ് കയറ്റീൽ ഓണത്തിമർപ്പ് 2K23 സംഘടിപ്പിച്ചു.

> **Lead Summary:** യംഗ് ബ്രദേർസ് കയറ്റീൽ ഓണത്തിമർപ്പ് 2K23 സംഘടിപ്പിച്ചു. കണ്ണപുരം കയറ്റീലിലെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ യംഗ് ബ്രദേർസ് കയറ്റീൽ ഓണത്തിമർപ്പ് 2K23 സംഘടിപ്പിച്ചു...

## Article Content

യംഗ് ബ്രദേർസ് കയറ്റീൽ ഓണത്തിമർപ്പ് 2K23 സംഘടിപ്പിച്ചു. കണ്ണപുരം കയറ്റീലിലെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ യംഗ് ബ്രദേർസ് കയറ്റീൽ ഓണത്തിമർപ്പ് 2K23 സംഘടിപ്പിച്ചു...

ടി എം ഉണ്ണികൃഷ്ണൻ്റെ സ്മരണയ്ക്ക് ജില്ലാതല ക്രോസ് കൺട്രി മത്സരം,ക്ലബ് മെമ്പർ ആയിരുന്ന എൻ വിനോദിൻ്റെ സ്മരണയ്ക്ക് പൂക്കള മത്സരം.. അനുമോദനങ്ങൾ, തുടർന്ന് രസകരമായ കലാ കായിക മൽസരങ്ങളും സംഘടിപ്പിച്ചുകൊണ്ട് ഈ വർഷത്തെ ഓണാഘോഷം നാടിൻ്റെ ഉത്സവമാക്കി മാറ്റി...

ക്രോസ് കൺട്രി മത്സരത്തിൽ ജോബിൻ ഇരിട്ടി ഒന്നാം സ്ഥാനവും റിഷാദ് പയ്യന്നൂർ രണ്ടാം സ്ഥാനവും, പൂക്കള മത്സരത്തിൽ അഭിരാം കയറ്റീൽ ഒന്നാം സമ്മാനവും ശിവപ്രിയ കവിണിശ്ശേരി രണ്ടാം സമ്മാനവും നേടി.. മൽസരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പൊന്നാരത്ത് ലക്ഷ്മണൻ്റെ സ്മരണയ്ക്കായുള്ള സമ്മാനവും നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/144065/young-brothers)