---
title: "കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റിന് പോലീസ് പരേഡ് ഗ്രൌണ്ടില്‍ തുടക്കമായി"
english_title: "The Kannur City Police Athletic Meet started at the Police Parade Ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14396/the-kannur-city-police-athletic-meet-started-at-the-police-parade-ground"
published_at: "2021-12-04T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab3bb0b515a_1.jpg"
keywords: []
---

# കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റിന് പോലീസ് പരേഡ് ഗ്രൌണ്ടില്‍ തുടക്കമായി

> **Lead Summary:** **കണ്ണൂര്‍ : **ഒന്നാമത് കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റ് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൌണ്ടില്‍ ആരംഭിച്ചു. മീറ്റിന്‍റെ ഉദ്ഘടനം 03-12-2021 തിയ്യതി രാവിലെ 9. 30 മണിക്ക് കണ്ണൂര്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ ഐ പി എസ് നിര്‍വ്വഹിച്ചു.

## Article Content

**കണ്ണൂര്‍ : **ഒന്നാമത് കണ്ണൂര്‍ സിറ്റി പോലീസ് അത്ലറ്റിക് മീറ്റ് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൌണ്ടില്‍ ആരംഭിച്ചു. മീറ്റിന്‍റെ ഉദ്ഘടനം 03-12-2021 തിയ്യതി രാവിലെ 9. 30 മണിക്ക് കണ്ണൂര്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ ഐ പി എസ് നിര്‍വ്വഹിച്ചു.

കണ്ണൂര്‍ ജില്ലാ പോലീസിനെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ വിഭജനത്തിന് ശേഷം നടക്കുന്ന ആദ്യ സ്പോര്‍ട്ട്സ് മീറ്റാണ് നടക്കുന്നത്. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ സബ്ബ് ഡിവിഷനുകളിലെ പോലീസ് സ്റ്റേഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ഡി എച്ച് ക്വൂ എന്നിവിടങ്ങളിലെ പോലീസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുക്കുന്നുണ്ട്.

100 മീറ്റര്‍ ഓഫീസേര്‍സ് മത്സരത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ ഐ പി എസ്ഒന്നാം സ്ഥാനം കര്‍സ്ഥമാക്കി. 10 കിലോമീറ്റര്‍ മാരത്തോണ്‍ ഇനത്തില്‍ നിലവിലെ ചാംപ്യന്‍ മരിയ ജോസ് (SI ഡി‌എച്ച്‌ക്യൂ) ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പുരുഷ 100 മീറ്റര്‍ ഇനത്തില്‍ എസ് സി പി ഒ 6343 മൃദുല്‍ ആനന്ദ് (കണ്ണൂര്‍ സബ്ബ് ഡിവിഷന്‍) ഒന്നാം സ്ഥാനം നേടി. വനിതകളുടെ 100 മീറ്റര്‍ ഇനത്തില്‍ എസ് സി പി ഒ 5447 ബിന്ദു (കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍) ഒന്നാം സ്ഥാനം നേടി. വനിതാ 400 മീറ്റര്‍ ഇനത്തില്‍ നിലവിലെ ചാംപ്യന്‍ എസ് സി പി ഒ 5590 സിന്ധു (സ്പെഷ്യല്‍ യൂണിറ്റ്) ഒന്നാം സ്ഥാനം നേടി.

16 ഇനങ്ങളിലായി ഇന്ന് നടത്തിയ മത്സരങ്ങളില്‍ കൂത്തുപറമ്പ സബ്ബ് ഡിവിഷന്‍ 55 പോയിന്‍റുമായി മുന്നിലാണ്. കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ 37 പോയിന്‍റ്, ഡി എച്ച് ക്വു 28 പോയിന്‍റ്, തലശ്ശേരി സബ്ബ് ഡിവിഷന്‍ 15 പോയിന്‍റ്, സ്പെഷ്യല്‍ യൂണിറ്റ് 10 പോയിന്‍റ് നേടി തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്ക്കുന്നു.

04-12-2021 തിയ്യതി വൈകുന്നേരം നടക്കുന്ന അത്ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘടനം കണ്ണൂര്‍ ജില്ലാ കളക്ടര്‍ ശ്രീ ചന്ദ്രശേഖര്‍ എസ് ഐ എ എസ് നിര്‍വ്വഹിക്കും. കലാ സാംസ്കാരിക പരിപാടികളോടെ അത്ലറ്റിക് മീറ്റ് സമാപനം കുറിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14396/the-kannur-city-police-athletic-meet-started-at-the-police-parade-ground)