---
title: "വായാട് യൂണിറ്റ് എം എസ്സ് എഫ് 'ചങ്ങാതിക്കൂട്ടം' സംഘടിപ്പിച്ചു"
english_title: "Msf vayaad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143857/msf-vayaad"
published_at: "2023-09-04T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f605a8a936f_IMG-20230904-WA0305.jpg"
keywords: []
---

# വായാട് യൂണിറ്റ് എം എസ്സ് എഫ് 'ചങ്ങാതിക്കൂട്ടം' സംഘടിപ്പിച്ചു

> **Lead Summary:** 'അകലമില്ലാത്ത നാട് അടുപ്പമുള്ള മനസ്സ് ' എന്ന പ്രമേയവുമായി എം എസ്സ് എഫ് ബാലകേരളം സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വായാട് ശാഖാ എം എസ്സ് എഫ് ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.

## Article Content

'അകലമില്ലാത്ത നാട് അടുപ്പമുള്ള മനസ്സ് ' എന്ന പ്രമേയവുമായി എം എസ്സ് എഫ് ബാലകേരളം സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വായാട് ശാഖാ എം എസ്സ് എഫ് ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.

യൂണിറ്റ് എം എസ്സ് എഫ് പ്രസിഡന്റ്‌  സഫാസ് പി വിയുടെ അധ്യക്ഷതയിൽ പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌  എം എ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി. വിവിധ മത്സര വിജയികൾക്ക് മണ്ഡലം എം എസ്സ് എഫ് പ്രസിഡന്റ്‌  സഫ്‌വാൻ കുറ്റിക്കോൽ സമ്മാന വിതരണം നടത്തി.

ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അബൂബക്കർ വായാട്, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌  ഒ കെ. അബ്ദുറഹ്മാൻ, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്‌  ടി കെ. മുഹമ്മദ്‌കുഞ്ഞി, മണ്ഡലം വെയിറ്റ്ഗാഡ് ക്യാപ്റ്റൻ മുർഷിദ് വായാട്, പഞ്ചായത്ത് എം എസ്സ് എഫ് പ്രസിഡന്റ്‌  അഷ്ഫാഖ് കൊടിയിൽ, ജനറൽ സെക്രട്ടറി ഫായിസ് കുപ്പം തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് എം എസ്സ് എഫ് സെക്രട്ടറി സഹൽ ഒ കെ സ്വാഗതവും ബാലകേരളം യൂണിറ്റ് ക്യാപ്റ്റൻ സഹൽ ഹിദായത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143857/msf-vayaad)