---
title: "തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "Cosmopolitan club "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143856/cosmopolitan-club"
published_at: "2023-09-04T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f604c72552f_IMG-20230904-WA0296.jpg"
keywords: []
---

# തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബ് 2023 വർഷത്തെ ഓണാഘോഷവും , കുടുംബസംഗമവും ക്ലബ്ബ് പ്രസിഡണ്ട് ശ്രീ.പി.വിനോദ് മാസ്റ്റർ നിലവിളക്ക് കത്തിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് മെമ്പർ ശ്രീ. ഗംഗാധരന്റെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കിക്കൊണ്ട് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികൾ അരങ്ങേറി.

## Article Content

തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബ് 2023 വർഷത്തെ ഓണാഘോഷവും , കുടുംബസംഗമവും ക്ലബ്ബ് പ്രസിഡണ്ട് ശ്രീ.പി.വിനോദ് മാസ്റ്റർ നിലവിളക്ക് കത്തിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് മെമ്പർ ശ്രീ. ഗംഗാധരന്റെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കിക്കൊണ്ട് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികൾ അരങ്ങേറി.

പരിപാടികൾക്ക് കലാ കൺവീനർ  ജ്യോതി വിനോദ്, ജോ: കൺവീനർ ഷീബ പ്രദീപ്, കായിക പരിപാടികൾക്ക് . കൺവീനർ കെ.കെ. ഗീതാമണി അഡ്വ: വിനോദ് കുമാർ , ജിഷ. ഒ പി. എന്നിവർ നേതൃത്വം നൽകി. പ്രസ്തുത പരിപാടിക്ക് ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് വി.എൻ. സ്വാഗതവും ജോ: സെക്രട്ടറി . ശ്രീ ബാബു .പി.വി. നന്ദിയും പറഞ്ഞു. തുടർന്ന് ഓണ സദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143856/cosmopolitan-club)