---
title: "ഓണോത്സവം 2023: വൻ ജന പങ്കാളിത്ത്വം കൊണ്ട് ഒരുമയുടെ ഉത്സവമായി മാറി"
english_title: "Onotsavam 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143778/onotsavam-2023"
published_at: "2023-09-04T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5b90589215_news-card.jpg"
keywords: []
---

# ഓണോത്സവം 2023: വൻ ജന പങ്കാളിത്ത്വം കൊണ്ട് ഒരുമയുടെ ഉത്സവമായി മാറി

> **Lead Summary:** മുയ്യം പള്ളിവയലിലെ എ.കെ ജി വായനശാല . റെഡ്സ്റ്റാർ ആട്സ് & സ്പോർട്സ് ക്ലബ്ബ് .വനിതാവേദി . ബാലവേദിയും കൂടി സംയുക്തമായി നടത്തിയ ഓണോത്സവം 2023 വൻ ജനപങ്കളിത്വം കൊണ്ട് ഒരുനാട്ടിന്റെ ആകെ ഉത്സവം ആയി മാറി. ഒരു നാടിന്റെ ഒരുമയും സഹോദര്യവും വിളിച്ചോതുന്നതാണ് നാട്ടിൽ നടക്കുന്ന ഇത് പോലെ ഉള്ള പരിപാടികൾ. ഇപ്പോൾ ഏത് പരുപാടികൾക്കും മതവും രാഷ്ട്രീയയവും കാണുന്ന മനുഷ്യർ ക്ക് പുതിയ ഒരു മാതൃക ആയിരിക്കുകയുമാണ് മുയ്യം പള്ളിവയലിൽ നടന്ന ഓണഘോഷ പരുപാടി

## Article Content

മുയ്യം പള്ളിവയലിലെ എ.കെ ജി വായനശാല . റെഡ്സ്റ്റാർ ആട്സ് & സ്പോർട്സ് ക്ലബ്ബ് .വനിതാവേദി . ബാലവേദിയും കൂടി സംയുക്തമായി നടത്തിയ ഓണോത്സവം 2023 വൻ ജനപങ്കളിത്വം കൊണ്ട് ഒരുനാട്ടിന്റെ ആകെ ഉത്സവം ആയി മാറി. ഒരു നാടിന്റെ ഒരുമയും സഹോദര്യവും വിളിച്ചോതുന്നതാണ് നാട്ടിൽ നടക്കുന്ന ഇത് പോലെ ഉള്ള പരിപാടികൾ. ഇപ്പോൾ ഏത് പരുപാടികൾക്കും മതവും രാഷ്ട്രീയയവും കാണുന്ന മനുഷ്യർ ക്ക് പുതിയ ഒരു മാതൃക ആയിരിക്കുകയുമാണ് മുയ്യം പള്ളിവയലിൽ നടന്ന ഓണഘോഷ പരുപാടി

. രാവിലെ 9 മണിമുതൽ വായന ശാല പരിസരത്ത് നടന്ന കലാ പരുവടികൾക്ക് മത രാഷ്ട്രീയ വേർ തിരിവ് ഇല്ലാതെ ചെറിയ കുട്ടികൾ മുതൽ നാട്ടിലെ തലമുതിർന്ന ആൾക്കാർ വരെ പരുവാടി വിജയിപ്പിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം നടന്ന കസേര കളി കമ്പവലി തുടങ്ങിയ നിരവധി കായിക വിനോദ മത്സരവും അതിൽ സ്ത്രീകളുടെ ഇത് വരെ കാണാത്ത വൻ പങ്കാളിത്ത്വവും ആ നാട്ടിന്റെ മാത്രം പ്രത്യേകതയായി മാറി. വൈകുന്നേരം നടന്ന അവേശോജ്വലമായ കമ്പവലി മത്സരത്തിൽ നിരവധി ടീമുകൾ ആണ് പങ്കെടുത്തത്. സ്ത്രീകളുടെ കമ്പവലി മത്സരത്തിൽ അനുഷയുടെ നേതൃതിൽ ഉള്ള ടീമിന്നും പുരുഷൻമാരുടെ കമ്പവലി മത്സരത്തിൽ രക്ത സാക്ഷി സ്മാരക വായന ശാല നണിശേരിയെ പരാജയപെടുത്തി അഴികോടൻ സ്മാരക വായനശാല കോൾത്തുരുത്തിയും വിജയിച്ചു.

രാത്രി നടന്ന കലാപരുപാടിയിൽ തിരുവാതിര, ഹാസ്യ സംഗീത പരിപാടി എന്നിവ അരങ്ങേറി. ആഘോഷത്തിന് കൊഴുപ്പേകാൻ പ്രദേശത്തെ നല്ല മനസ്സുള്ള ഒരു കൂട്ടംയുവാക്കൾ ചേർന്ന് പായസവിതരണം സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് സാംസ്കാരിക സമ്മേളനം കെ വി ബിജു (ചെയർമാൻ ഓണാഘോഷ കമ്മിറ്റി) അധ്യക്ഷതയിൽ എം വി ജനാർദ്ദനൻ മാസ്റ്റർ (പു ക സ തളിപ്പറമ്പ് ഏരിയ പ്രസിഡൻറ്) ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണം പാച്ചേനി രാജീവൻ (കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) നിർവഹിച്ചു. എം എം രാജീവൻ (കൺവീനർ ഓണാഘോഷ കമ്മിറ്റി) സ്വാഗതവും കെസി സുമിത്രൻ ആശംസയും ,എം വി വിജയൻ(വായനശാല സെക്രട്ടറി) നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143778/onotsavam-2023)