---
title: "ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Depression likely over Bay of Bengal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143776/depression-likely-over-bay-of-bengal"
published_at: "2023-09-04T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5b7352f5c1_news-card.jpg"
keywords: []
---

# ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ദിവസം തെക്കന്‍ കേരളത്തിലും ആഴ്ച അവസാനത്തോടെ വടക്കന്‍ കേരളത്തിലുള്‍പ്പെടെയും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ദിവസം തെക്കന്‍ കേരളത്തിലും ആഴ്ച അവസാനത്തോടെ വടക്കന്‍ കേരളത്തിലുള്‍പ്പെടെയും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഈ രണ്ടു ദിവസവും യെല്ലോ അലര്‍ട്ടുണ്ട്. നാളെ തൃശൂരിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


ബുധനാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143776/depression-likely-over-bay-of-bengal)