---
title: "എസ് കെ ജെ എം കണ്ണപുരം റെയിഞ്ച് 'മുസാബഖ  2021' ഇസ്ലാമിക കലാമേള സ്വാഗത കമ്മിറ്റി രൂപീകരണവും ഓഫീസ് ഉൽഘാടനവും നിർവഹിച്ചു"
english_title: "SKJM Kannapuram Range 'Musabakha 2021' Islamic Arts Festival Welcome Committee formed and office inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14357/skjm-kannapuram-range-musabakha-2021-islamic-arts-festival-welcome-committee-formed-and-office-inaugurated"
published_at: "2021-12-04T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab11405fb3c_cd0d03cb-682b-468d-9f9f-85cee4656877.jpg"
keywords: []
---

# എസ് കെ ജെ എം കണ്ണപുരം റെയിഞ്ച് 'മുസാബഖ  2021' ഇസ്ലാമിക കലാമേള സ്വാഗത കമ്മിറ്റി രൂപീകരണവും ഓഫീസ് ഉൽഘാടനവും നിർവഹിച്ചു

> **Lead Summary:** **അഞ്ചാപീടിക : **'എസ് കെ ജെ എം കണ്ണപുരം റൈഞ്ച് ഇസ്‍ലാമിക കലാമേള 'മുസാബഖ_2021' ഡിസംബർ 12 ഞായറാഴ്ച അഞ്ചാപീടിക ശൈഖ് ഹസൻ ഹസ്രത്ത് നഗറിൽ വച്ച് നടക്കും.

## Article Content

**അഞ്ചാപീടിക : **'എസ് കെ ജെ എം കണ്ണപുരം റൈഞ്ച് ഇസ്‍ലാമിക കലാമേള 'മുസാബഖ_2021' ഡിസംബർ 12 ഞായറാഴ്ച അഞ്ചാപീടിക ശൈഖ് ഹസൻ ഹസ്രത്ത് നഗറിൽ വച്ച് നടക്കും.

എസ് കെ ജെ എംകണ്ണപുരം റൈഞ്ച് രൂപികരിച്ച് ഒന്നരവര്ഷമായിരുന്നെങ്കിലും ഇത് വരെ റൈഞ്ച് കലാപരിപാടികൾ നടന്നിരുന്നില്ല പതിമൂന്ന് ഓളം മദ്റസയിൽ നിന്ന് നൂറോളം കുട്ടികൾ പങ്ക്ടുക്കുന്ന കലാ പരിപാടികൾ മൂന്ന് സ്റ്റേജുകളിലായി നടക്കും.

 അഞ്ചാംപീടിക അൽ മദ്റസതുൽ ഇലാഹിയാ ഹാളിൽ ചേർന്നു. സ്വാഗത സംഘം ഓഫീസ് ഉൽഘാടനവും,കമ്മറ്റി രൂപീകരണവും അൽമദ്റസത്തുൽ ഇലാഹിയ രക്ഷധിക്കാരി ടി.മുഹമ്മദ്‌ കുഞ്ഞി ബാഖവി നിർവഹിച്ചു.

സ്വാഗതസംഘം ചെയർമാനായി മുഹാസിനേയും കൺവീനറായി ജബ്ബാർ മാസ്റ്ററെയും ട്രഷററായി കുഞ്ഞഹമ്മദ് മാസ്റ്ററെയും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14357/skjm-kannapuram-range-musabakha-2021-islamic-arts-festival-welcome-committee-formed-and-office-inaugurated)