---
title: "എ ഐ ഡി ഡബ്ലിയു എ വേശാല വില്ലേജ് കമ്മറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു"
english_title: "aidwa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143551/aidwa"
published_at: "2023-09-03T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f47ec17ff79_news-card.jpg"
keywords: []
---

# എ ഐ ഡി ഡബ്ലിയു എ വേശാല വില്ലേജ് കമ്മറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** > **ചട്ടുകപ്പാറ:** "മോദി സർക്കാർ സത്രീ വിരുദ്ധ സർക്കാർ "ബി ജെ പി യെ ഉപേഷിക്കൂ, സത്രീകളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുന്നയിച്ചു കൊണ്ട് 2023 ഒക്ടോബർ 5 ന് നടക്കുന്ന മഹിളകളുടെ പാർല് മെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിഷൻ വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

## Article Content

> **ചട്ടുകപ്പാറ:** "മോദി സർക്കാർ സത്രീ വിരുദ്ധ സർക്കാർ "ബി ജെ പി യെ ഉപേഷിക്കൂ, സത്രീകളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുന്നയിച്ചു കൊണ്ട് 2023 ഒക്ടോബർ 5 ന് നടക്കുന്ന മഹിളകളുടെ പാർല് മെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിഷൻ വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

വില്ലേജ് മുക്കിൽ എ ഐ ഡി ഡബ്ലിയു എ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.വസന്തകുമാരി ഉൽഘാടനം ചെയതു. വില്ലേജ് കമ്മറ്റി അംഗം എം.സി.വിനത അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.ജാഥാ ലീഡർ വി.വി.വിജയലക്ഷ്മി സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ വി.വി.വിജയലക്ഷ്മിക്കു പുറമെ എ ഐ ഡി ഡബ്ലിയു എ മയ്യിൽ ഏറിയ പ്രസിഡണ്ട് പി.ശാന്തകുമാരി, ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി.സുശീല ,ജാഥാ മാനേജർ ടി. സുമതി, കണ്ടമ്പേത്ത് പ്രീതി, ദിഷു, പി.ബിന്ദു, എം.സി.വിനത എന്നിവർ സംസാരിച്ചു.ജാഥ കാഞ്ഞിരോട്ട് മൂലയിൽ സമാപിച്ചു. സമാപന യോഗത്തിൽ സി ഐ ടി യു മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു. സിത്താര അദ്ധ്യക്ഷത വഹിച്ചു.എം.പി.രേവതി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143551/aidwa)