---
title: "കണ്ണൂർ സിറ്റി പോലീസ് രൂപീകരണ ശേഷമുള്ള ആദ്യ പോലീസ് മീറ്റിന്റെ ലോഗോ അബ്ദുൽ റൗഫിന്റേത്"
english_title: "The logo of the first police meet after the formation of Kannur City Police is by Abdul Rauf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14355/the-logo-of-the-first-police-meet-after-the-formation-of-kannur-city-police-is-by-abdul-rauf"
published_at: "2021-12-04T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab0f1e9846b_news card.jpg"
keywords: []
---

# കണ്ണൂർ സിറ്റി പോലീസ് രൂപീകരണ ശേഷമുള്ള ആദ്യ പോലീസ് മീറ്റിന്റെ ലോഗോ അബ്ദുൽ റൗഫിന്റേത്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സിറ്റി പോലീസ് രൂപീകരണ ശേഷമുള്ള ആദ്യ പോലീസ് മീറ്റിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുൾ റഊഫ് ആണ്.

## Article Content

**കണ്ണൂർ: **കണ്ണൂർ സിറ്റി പോലീസ് രൂപീകരണ ശേഷമുള്ള ആദ്യ പോലീസ് മീറ്റിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുൾ റഊഫ് ആണ്.

നേരത്തെ കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് കായികമേളയുടെ ലോഗോ രൂപകല്പന ചെയ്തിരുന്നു. 2014 ഇൽ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസ് ഓൾ ഇന്ത്യ പൊലീസ് ഗെയിംസ്, കേരള പോലീസ് ഗെയിം എന്നീ ഗെയിമുകളിൽ ടെക്നിക്കൽ ഓഫീഷ്യൽ ആയി പങ്കെടുത്തിട്ടുണ്ട്.

സ്കൂളുകളിലും കോളേജുകളിലും ഉൾപ്പെടെ നിരവധി സൈബർ ക്ലാസുകൾ കൈകാര്യം ചെയ്തതിനുപുറമേ പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ അന്വേഷണ സംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14355/the-logo-of-the-first-police-meet-after-the-formation-of-kannur-city-police-is-by-abdul-rauf)