---
title: "മത വിദ്വേഷം വളർത്താൻ ശ്രമിക്കുന്നരെ ഒറ്റക്കെട്ടായി നേരിടണം: വിസ്ഡം മാനവ സൗഹൃദ സംഗമം"
english_title: "Those who seek to incite religious hatred must be confronted together: Wisdom"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14352/those-who-seek-to-incite-religious-hatred-must-be-confronted-together-wisdom"
published_at: "2021-12-04T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab0cb14db47_21987749-f2c2-4238-b57b-16c040dd7831.jpg"
keywords: []
---

# മത വിദ്വേഷം വളർത്താൻ ശ്രമിക്കുന്നരെ ഒറ്റക്കെട്ടായി നേരിടണം: വിസ്ഡം മാനവ സൗഹൃദ സംഗമം

> **Lead Summary:** **തളിപറമ്പ: **മതനിരപേക്ഷ കേരളത്തിലെ ഐക്യവും അഖണ്ഡതയും തകർക്കുന്നതിനു വേണ്ടി മതങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തുവാൻ ഉള്ള ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് വിസ്ഡം തളിപ്പറമ്പിൽ സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ആവശ്യപ്പെട്ടു.

## Article Content

**തളിപറമ്പ: **മതനിരപേക്ഷ കേരളത്തിലെ ഐക്യവും അഖണ്ഡതയും തകർക്കുന്നതിനു വേണ്ടി മതങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തുവാൻ ഉള്ള ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് വിസ്ഡം തളിപ്പറമ്പിൽ സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ആവശ്യപ്പെട്ടു.

മുസ്ലിം സ്വത്വബോധത്തെ ആക്രമിക്കാനും അപമാനിക്കാനും ഉള്ള ചില രാഷ്ട്രീയ ശക്തികളുടെ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയണം. സമുദായത്തിന് അർഹമായ ലഭിക്കേണ്ട അവകാശങ്ങളെ ബോധപൂർവ്വം നിഷേധിക്കുന്ന പ്രവർത്തനങ്ങൾ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നീതീകരിക്കാനാവില്ല.

രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് മറയാക്കി നാർക്കോട്ടിക് ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നത് ഭരണാധികാരികൾ ഗൗരവമായി കാണേണ്ടതുണ്ട്. സമൂഹത്തിന് യാതൊരു ഗുണവുമില്ലാത്ത ഇത്തരം ചർച്ചകൾ എല്ലാ രാഷ്ട്രീയ പാർട്ടികളും തള്ളിക്കളയുവാൻ മുന്നോട്ടുവരണം.

വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രഖ്യാപിച്ച ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം വിസ്ഡം ജില്ല പ്രസിഡണ്ട് അബ്ദുന്നാസർ സ്വലാഹി ഉദ്ഘാടനം ചെയ്തു.

വിസ്ഡം ജില്ല ജോ. സെക്രട്ടറി അബൂബക്കർ മുട്ടം അദ്ധ്യക്ഷത വഹിച്ചു. സി.പി സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ, തളിപ്പറമ്പ ബ്രാഹ്മണ സമൂഹമഠം സെക്രട്ടറി വിജയ് നീലകണ്ഠൻ, തളിപ്പറമ്പ നഗരസഭ കൗൺസിലർ പി.പി മുഹമ്മദ് നിസാർ, തളിപ്പറമ്പ സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14352/those-who-seek-to-incite-religious-hatred-must-be-confronted-together-wisdom)