---
title: "പുതുപ്പള്ളിയിൽ പരസ്യപ്രചരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം ആവേശമാക്കാൻ മുന്നണികൾ"
english_title: "puthuppally election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143446/puthuppally-election"
published_at: "2023-09-03T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4190d76b70_news-card.jpg"
keywords: []
---

# പുതുപ്പള്ളിയിൽ പരസ്യപ്രചരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം ആവേശമാക്കാൻ മുന്നണികൾ

> **Lead Summary:** **പുതുപ്പള്ളി: **പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. അഞ്ചിനാണ് തിരഞ്ഞെടുപ്പ്. പ്രചാരണം തീരുന്ന ഞായറാഴ്ച കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. 1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,277 പേരാണ് സ്ത്രീ വോട്ടര്‍മാര്‍. 86,131 പുരുഷവോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 2021-ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 വോട്ടുകളും എന്‍.ഡി.എയ്ക്ക് 11,694 വോട്ടുകളും നേടിയിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് മണ്ഡലപര്യടനം ഞായറാഴ്ച പൂര്‍ത്തിയാക്കും.

## Article Content

**പുതുപ്പള്ളി: **പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. അഞ്ചിനാണ് തിരഞ്ഞെടുപ്പ്. പ്രചാരണം തീരുന്ന ഞായറാഴ്ച കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. 1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,277 പേരാണ് സ്ത്രീ വോട്ടര്‍മാര്‍. 86,131 പുരുഷവോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 2021-ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 വോട്ടുകളും എന്‍.ഡി.എയ്ക്ക് 11,694 വോട്ടുകളും നേടിയിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് മണ്ഡലപര്യടനം ഞായറാഴ്ച പൂര്‍ത്തിയാക്കും.

300 ബൈക്കുകളുടെ അകമ്പടിയോടെ 12-ന് കൂരോപ്പടനിന്ന് പാമ്പാടിവരെ പര്യടനം ഉണ്ടാകും. എട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രത്യേകം പ്രചാരണകലാശം ഉണ്ടാകും. സി.പി.എം. സെക്രട്ടറി എം.വി.ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എന്നിവര്‍ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കുന്നുണ്ട്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ എല്ലാ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്താനാണ് പരിപാടി. ഭാരത്‌ ജോഡോ യാത്രയുടെ മാതൃകയില്‍ നടക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അതുണ്ടാകില്ല. എല്ലാ പഞ്ചായത്ത് ആസ്ഥാനത്തും കലാശ പരിപാടികളുണ്ടാകും. പാമ്പാടിയിലാണ് പ്രധാന പരിപാടി നടക്കുക.

എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു.
Also read: എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ബി.ജെ.പി.സ്ഥാനാര്‍ഥി ലിജിന്‍ലാലിന്റെ പ്രചാരണകലാശം പാമ്പാടിയില്‍ നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.

**

**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143446/puthuppally-election)