---
title: "രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സംഘം ചേർന്ന് അക്രമം; ഏഴു പേര്‍ക്ക് പരിക്ക്"
english_title: "Seven people were injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143371/seven-people-were-injured"
published_at: "2023-09-02T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f36133aed21_news-card.jpg"
keywords: []
---

# രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സംഘം ചേർന്ന് അക്രമം; ഏഴു പേര്‍ക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂര്‍: **രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സംഘം ചേർന്ന് അക്രമം എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ കടവത്ത് ഹൗസിലെ അബ്ദുള്‍ അസീസ്,മുഹമ്മദ് ആബിദ്, നസീഫ, കെംടാന്‍(എട്ടുമാസം),റഹ്‌മത്ത്, ഹാജിറ, അബ്ദുള്ള എന്നിവരാണ് അക്രമത്തിനിരയായത്.ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. പരിക്കേറ്റ ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പയ്യന്നൂര്‍: **രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സംഘം ചേർന്ന് അക്രമം എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ കടവത്ത് ഹൗസിലെ അബ്ദുള്‍ അസീസ്,മുഹമ്മദ് ആബിദ്, നസീഫ, കെംടാന്‍(എട്ടുമാസം),റഹ്‌മത്ത്, ഹാജിറ, അബ്ദുള്ള എന്നിവരാണ് അക്രമത്തിനിരയായത്.ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. പരിക്കേറ്റ ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവർ താമസിക്കുന്ന കൈക്കോട്ടുകടവിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇരുപത്തഞ്ചോളം വരുന്ന സംഘമാണ് മർദ്ദിച്ച് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറയുന്നു. എട്ടു മാസം പ്രായമായ കുട്ടിയെ എടുത്തെറിഞ്ഞതായും പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തെ ചൊല്ലി ഇരുവിഭാഗം സംഘർഷമുണ്ടായിരുന്നു പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയിലെ അക്രമം .അതേ സമയം അക്രമ സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റതൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ മുഹമ്മദ് മുബഷീർ (32), മുഹമ്മദ് ഫായിസ് (32), മെഹബൂബ്(30), റഹീം (31) എന്നിവർ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143371/seven-people-were-injured)