---
title: "ജില്ലയിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി "
english_title: "digital resurvey"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143353/digital-resurvey"
published_at: "2023-09-02T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f352f27d144_news-card.jpg"
keywords: []
---

# ജില്ലയിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി 

> **Lead Summary:** ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേയാണ് പൂർത്തിയായത്. ശേഷിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചതുമായ വിളമന, ആറളം, ചാവശ്ശേരി, എളയാവൂർ, കണ്ണൂർ-1 എന്നീ അഞ്ച് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പുനരാരംഭിച്ചിട്ടുണ്ട്.

## Article Content

ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേയാണ് പൂർത്തിയായത്. ശേഷിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചതുമായ വിളമന, ആറളം, ചാവശ്ശേരി, എളയാവൂർ, കണ്ണൂർ-1 എന്നീ അഞ്ച് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പുനരാരംഭിച്ചിട്ടുണ്ട്.

ജില്ലയിൽ 15000 ഹെക്ടറിൽ ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി. കോർസ് (Continuously Operating Reference Stations) സ്ഥാപിച്ചുകൊണ്ട് അത്യാധുനിക സർവ്വെ ഉപകരണങ്ങളായ ഡ്രോൺ, റിയൽ ടൈം കിനിമാറ്റിക് (ആർടികെ), റോബോട്ടിക് ടോട്ടൽ സ്‌റ്റേഷൻ (ആർടിഎസ്) തുടങ്ങിയ അത്യാധുനിക സർവ്വേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വേ പ്രവർത്തനം നടന്നു വരുന്നത്. കണ്ണൂർ സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഡി മോഹൻദേവ്, സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് എന്നവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡിജിറ്റൽ സർവ്വെ പ്രവർത്തനം നടന്നുവരുന്നത്. പയ്യന്നൂർ റീസർവ്വേ സൂപ്രണ്ട് പി സുനിൽകുമാർ, തളിപ്പറമ്പ് റീസർവ്വെ സൂപ്രണ്ട് കെ രാജൻ, ശ്രീകണ്ഠാപുരം റീസർവ്വേ സൂപ്രണ്ട് പി കെ പ്രകാശൻ എന്നിവരാണ് വില്ലേജുകളുടെ ചുമതല നിർവ്വഹിച്ചു വരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143353/digital-resurvey)