---
title: "ക്ഷേത്രായനം നവമാധ്യമ കൂട്ടായ്മയുടെ കുടുംബ സംഗമവും ആദരിക്കലും അനുമോദനവും നടന്നു"
english_title: "kshethrayanam new media"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143352/kshethrayanam-new-media"
published_at: "2023-09-02T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f35209c91c1_news-card.jpg"
keywords: []
---

# ക്ഷേത്രായനം നവമാധ്യമ കൂട്ടായ്മയുടെ കുടുംബ സംഗമവും ആദരിക്കലും അനുമോദനവും നടന്നു

> **Lead Summary:** ക്ഷേത്രായനംനവമാധ്യമ കൂട്ടായ്മയുടെ കുടുംബ സംഗമവും , ആദരിക്കലും , അനുമോദനവും ചെറുവത്തൂർ ശ്രീ ചക്രപൂരം ലക്ഷ്മി നാരായണ നരസിംഹമൂർത്തി ക്ഷേത്ര പരിസരത്ത് നടന്നു. പൂരക്കളി, മറത്തുകളി പണ്ഡിതൻ പി പി മാധവൻ പണിക്കർ പിലിക്കോട് ഉദ്ഘാടനം ചെയ്തു.

## Article Content

ക്ഷേത്രായനംനവമാധ്യമ കൂട്ടായ്മയുടെ കുടുംബ സംഗമവും , ആദരിക്കലും , അനുമോദനവും ചെറുവത്തൂർ ശ്രീ ചക്രപൂരം ലക്ഷ്മി നാരായണ നരസിംഹമൂർത്തി ക്ഷേത്ര പരിസരത്ത് നടന്നു. പൂരക്കളി, മറത്തുകളി പണ്ഡിതൻ പി പി മാധവൻ പണിക്കർ പിലിക്കോട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മാധവൻ പണിക്കരെ പണ്ഡിതരത്നം പുരസ്കാരം നൽകി ആദരിച്ചു. കക്കുന്നo പത്മനാഭൻ പണിക്കർ, ഭാസ്കരൻ വെളിച്ചപ്പാടൻ , ഡോക്ടർ ശ്രീശൻ തങ്കയം, ഉദയൻ ആശാരി , ഉദയൻ ഉപ്പള അശോകൻ മഠപ്പുരയിൽ എന്നിവരെ ആദരിക്കുകയും, വിദ്യാഭ്യാസ കലാകായികരംഗത്ത് കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. പ്രസിഡണ്ട് സോമൻ പണിക്കർ അധ്യക്ഷനായി. കരിമ്പിൽ കൃഷ്ണൻ ,വേണു പെരുമലയൻ ,വേണു പണിക്കർ കാനായി ,ഗ്രൂപ്പ് അഡ്മിൻ രജിന മാവില, ജ്യോതിർ നാരായണൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143352/kshethrayanam-new-media)