---
title: "തളിപ്പറമ്പിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു"
english_title: "car accisent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143297/car-accisent"
published_at: "2023-09-02T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f31af932557_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. ചപ്പാരപ്പടവിലെ ചന്ദ്രമതി, തളിപ്പറമ്പ് സ്വദേശി നമിത എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് ഇരുവരെയും സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ അമിതവേഗതിയിൽ വന്ന കാർ അടിച്ചത്. രണ്ടുപേരെയും തളിപ്പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം വിദ്യാർത്ഥിനിയെ സീബ്ര ലൈനിലൂടെ നടക്കുമ്പോൾ ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു.

## Article Content

തളിപ്പറമ്പിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. ചപ്പാരപ്പടവിലെ ചന്ദ്രമതി, തളിപ്പറമ്പ് സ്വദേശി നമിത എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് ഇരുവരെയും സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ അമിതവേഗതിയിൽ വന്ന കാർ അടിച്ചത്. രണ്ടുപേരെയും തളിപ്പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം വിദ്യാർത്ഥിനിയെ സീബ്ര ലൈനിലൂടെ നടക്കുമ്പോൾ ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143297/car-accisent)