---
title: "വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ: 1707 അധ്യാപകരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ"
english_title: "Govt releases details of non-vaccinated teachers: Malappuram has the highest number of 1707 teachers, followed by Wayanad."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14328/govt-releases-details-of-non-vaccinated-teachers-malappuram-has-the-highest-number-of-1707-teachers-followed-by-wayanad"
published_at: "2021-12-04T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aaf9757046d_news card.jpg"
keywords: []
---

# വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ: 1707 അധ്യാപകരിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇതുവരെ വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത 1707 അധ്യാപകരുണ്ടെന്ന് സർക്കാർ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇതുവരെ വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടത്.

ഇതുവരെയും വാക്സിൻ എടുക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനധ്യാപകരും വാക്സീൻ എടുത്തിട്ടില്ല.

ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു.

വാക്സീൻ എടുക്കാത്ത അധ്യാപകർ 
ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 201 പേർ. രണ്ടാമത് കോഴിക്കോടാണ്. 151 പേരാണ് കോഴിക്കോട് ഇനിയും വാക്സിൻ എടുത്ത അധ്യാപക അനധ്യാപകരായിട്ടുള്ളവർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14328/govt-releases-details-of-non-vaccinated-teachers-malappuram-has-the-highest-number-of-1707-teachers-followed-by-wayanad)