---
title: "ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "thalipparamb fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143245/thalipparamb-fire-force"
published_at: "2023-09-02T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2ef9fe9fdb_news-card.jpg"
keywords: []
---

# ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ്: **ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പൂമംഗലം മഴൂരിലെ ആനമല സുരേഷിന്റെ വീടിനോട് ചേര്‍ന്ന ആലക്ക് സമീപമുള്ള ചാണകക്കുഴിയില്‍ അദ്ദേഹത്തിന്റെ തന്നെ എട്ടുമാസം പ്രായമായ പശുക്കുട്ടി അകപ്പെടുകയായിരുന്നു. ഏകദേശം പത്തടി ആഴമുള്ള കുഴിയില്‍ നിന്ന് കയറാനാവാതെ അവശമായ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **ചാണകകുഴിയില്‍ വീണ് അവശയായ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പൂമംഗലം മഴൂരിലെ ആനമല സുരേഷിന്റെ വീടിനോട് ചേര്‍ന്ന ആലക്ക് സമീപമുള്ള ചാണകക്കുഴിയില്‍ അദ്ദേഹത്തിന്റെ തന്നെ എട്ടുമാസം പ്രായമായ പശുക്കുട്ടി അകപ്പെടുകയായിരുന്നു. ഏകദേശം പത്തടി ആഴമുള്ള കുഴിയില്‍ നിന്ന് കയറാനാവാതെ അവശമായ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.

തളിപ്പറമ്പില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പശുക്കുട്ടിയെ സുരക്ഷിതമായി കരയിലേക്ക് കയറ്റിയത്. സേനാംഗങ്ങളായ കെ.വി.രാജീവന്‍, സി.അഭിനേഷ്, കെ.വി.അനൂപ്, എ.എഫ്.ഷിജോ, എ.അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143245/thalipparamb-fire-force)