---
title: "മോഷ്ടിച്ച പണവും സ്വർണവും തിരിച്ചു നൽകിയ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ"
english_title: "The thief who returned the stolen money and gold was finally caught by the police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14323/the-thief-who-returned-the-stolen-money-and-gold-was-finally-caught-by-the-police"
published_at: "2021-12-04T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aaf2d9129fa_2bb300a8-9cec-4b33-aeb6-5a1b96da59db.jpg"
keywords: []
---

# മോഷ്ടിച്ച പണവും സ്വർണവും തിരിച്ചു നൽകിയ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ

> **Lead Summary:** **പരിയാരം: **മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവാനെയാണ് ഒരു മാസത്തിന് ശേഷം പോലീസ് നാടകീയമായി പിടികൂടിയത്.

## Article Content

**പരിയാരം: **മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവാനെയാണ് ഒരു മാസത്തിന് ശേഷം പോലീസ് നാടകീയമായി പിടികൂടിയത്.

പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ രണ്ടിന് പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലരപവന്‍ സര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും  മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും കവറിൽ മോഷണം നടത്തിയ വീട്ടുകാരുടെ പേര് എഴുതിയ കടലാസും മാപ്പപേക്ഷ കത്ത് നല്‍കുകയും ചെയ്തിരുന്നു.

2018 ലെ പൂഴിക്കടത്ത് കേസില്‍ പയ്യന്നൂര്‍ കോടതിയില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14323/the-thief-who-returned-the-stolen-money-and-gold-was-finally-caught-by-the-police)