---
title: "പെട്രോള്‍പമ്പിന് സമീപം ടാങ്കര്‍ലോറിക്ക് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം "
english_title: "Tanker lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143114/tanker-lorry-accident"
published_at: "2023-09-01T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f21f14effb6_Screenshot_20230901_225724_UC_Browser.jpg"
keywords: []
---

# പെട്രോള്‍പമ്പിന് സമീപം ടാങ്കര്‍ലോറിക്ക് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം 

> **Lead Summary:** മട്ടന്നൂര്‍: പെട്രോള്‍പമ്പിന് സമീപം ടാങ്കര്‍ലോറിക്ക് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി.

## Article Content

മട്ടന്നൂര്‍: പെട്രോള്‍പമ്പിന് സമീപം ടാങ്കര്‍ലോറിക്ക് തീപിടിച്ചു, വന്‍ദുരന്തം ഒഴിവായി.

മട്ടന്നൂര്‍ തെരൂര്‍ പെട്രോള്‍പമ്പിനു സമീപത്താണ് ഇന്ന് രാവിലെ ടാങ്കര്‍ലോറിക്ക് തീ പിടിച്ചത്.ടാങ്കറിന്റെ മുന്‍വശത്താണ് തീ പടര്‍ന്നത്.

പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ചു.സംഭവത്തെ തുടര്‍ന്ന് മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ ഏറെ നേരം വാഹനഗതാഗതം നിലച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143114/tanker-lorry-accident)