---
title: "സിനിമയില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാല്‍സംഗം; യുവതി അറസ്റ്റില്‍"
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143112/arrest"
published_at: "2023-09-01T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f21d4d52a9b_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# സിനിമയില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാല്‍സംഗം; യുവതി അറസ്റ്റില്‍

> **Lead Summary:** **കണ്ണൂര്‍: **സിനിമയില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് ഫഌറ്റിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിനി അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീനയെയാണ് കോഴിക്കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂര്‍: **സിനിമയില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് ഫഌറ്റിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിനി അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീനയെയാണ് കോഴിക്കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയാണ് പീഡനത്തിനിരയായെന്നു കാണിച്ച് പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാനെന്നു പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫഌറ്റിലെത്തിച്ച് പീഢിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദത്തിലായ ശേഷം അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി.

പോലിസില്‍ പരാതിനല്‍കുമെന്ന് പറഞ്ഞ് യുവതിയെ പീഢിപ്പിച്ചവരെയും അഫ്‌സീന ഭീഷണിപ്പെടുത്തിയതായി പോലിസ് പറയുന്നു. അഫ്‌സീനയും ഷമീറും തന്നെയാണ് പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന തന്നെ പിടിയിലായത്. ഇതിനിടെ, കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ നേരത്തേ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്നും പ്രതികള്‍ക്ക് സഹായം നല്‍കിയതിന് അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143112/arrest)