---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കെതിരെ കാപ്പ ചുമത്തി"
english_title: "Kappa was charged against the accused in several criminal cases"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143108/kappa-was-charged-against-the-accused-in-several-criminal-cases"
published_at: "2023-09-01T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f215ff24b91_news-card.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കെതിരെ കാപ്പ ചുമത്തി

> **Lead Summary:** നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കെതിരെ കാപ്പ ചുമത്തി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ ഷമീം വി വി എന്ന ചാണ്ടി ഷമീം എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

## Article Content

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കെതിരെ കാപ്പ ചുമത്തി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ ഷമീം വി വി എന്ന ചാണ്ടി ഷമീം എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

ഇയാൾക്ക് വളപട്ടണം, കണ്ണൂർ ടൗൺ , മയ്യിൽ,പഴയങ്ങാടി,എന്നി പോലീസ് സ്റ്റേഷനിലുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് . കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു വരുന്ന ഇയാളെ വളപട്ടണം ഇൻസ്‌പെക്ടർ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143108/kappa-was-charged-against-the-accused-in-several-criminal-cases)