---
title: "വയോധികനെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143101/two-arrested"
published_at: "2023-09-01T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f210b73a564_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വയോധികനെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **ചെറുപുഴ: **അമിത വേഗതയിൽ കാർ ഓടിച്ചു പോയപ്പോൾ ദേഹത്ത് കല്ല് തെറിച്ചത് ചോദ്യം ചെയ്ത ദളിത് വയോധികനെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തിരുമേനി താമിച്ചാൽ സ്വദേശി പൂവക്കുളത്ത് സന്തോഷ് , മരുമകൻ അഖിൽ എന്നിവരെയാണ് ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

## Article Content

**ചെറുപുഴ: **അമിത വേഗതയിൽ കാർ ഓടിച്ചു പോയപ്പോൾ ദേഹത്ത് കല്ല് തെറിച്ചത് ചോദ്യം ചെയ്ത ദളിത് വയോധികനെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തിരുമേനി താമിച്ചാൽ സ്വദേശി പൂവക്കുളത്ത് സന്തോഷ് , മരുമകൻ അഖിൽ എന്നിവരെയാണ് ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

തിരുവോണദിവസം വൈകുന്നേരമായിരുന്നു സംഭവം. തിരുമേനിതാമിച്ചാൽ സ്വദേശി എഴുത്തം വീട്ടിൽ കുഞ്ഞിരാമനെ (65) യും കുടുംബത്തെയുമാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തലക്ക് പരിക്കേറ്റ കുഞ്ഞിരാമൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.പരാതിയിൽ സന്തോഷ്, ഇയാളുടെ പ്രായപൂർത്തിയാകാത്ത മകൻ, മരുമകൻ അഖിൽ എന്നിവർക്കെതിരെ എസ്. സി ,എസ്ടി നിയമ പ്രകാരം ചെറുപുഴ പോലീസ് കേസെടുത്തിരുന്നു. ദളിതർക്ക് നേരെയുള്ള അക്രമമായതിനാൽ ചെറുപുഴ പോലീസ് കേസ് പയ്യന്നൂർ ഡിവൈ.എസ്.പി.ക്ക് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143101/two-arrested)