---
title: "ബേക്കറി കട ഉടമക്ക് വെട്ടേറ്റു "
english_title: "Attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143051/attack"
published_at: "2023-09-01T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1e15306aaf_Screenshot_20230901_183349_Google.jpg"
keywords: []
---

# ബേക്കറി കട ഉടമക്ക് വെട്ടേറ്റു 

> **Lead Summary:** **ഉളിക്കൽ: **വ്യാപാരിക്ക് ലഹരിക്കാരുടെ വെട്ടേറ്റു. ഉളിക്കൽ കോക്കാട് സ്റ്റേഷനറി ബേക്കറി കട നടത്തുന്ന വെട്ടുക്കാട്ടിൽ സുരേഷിൻ്റെ കടയിലാണ് അക്രമം നടന്നത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.കടയിൽ സിഗരറ്റ് ചോദിച്ചെത്തിയ സംഘം വ്യാപാരിയുമായി വാക്തർക്കമാകുകയും ലഹരിയിലായിരുന്ന രണ്ടംഗ സംഘം വടിവാൾകൊണ്ട് കാലിന് വെട്ടുകയുമായിരുന്നു. തടയാൻ ചെന്ന ബന്ധുവിനും പരിക്കേറ്റു.ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.വിവരമറിഞ്ഞ് എസ്.ഐ.രജിത്തും സംഘവും പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട ശേഷം മൊഴി രേഖപ്പെടുത്തി കേസെടുത്തു.

## Article Content

**ഉളിക്കൽ: **വ്യാപാരിക്ക് ലഹരിക്കാരുടെ വെട്ടേറ്റു. ഉളിക്കൽ കോക്കാട് സ്റ്റേഷനറി ബേക്കറി കട നടത്തുന്ന വെട്ടുക്കാട്ടിൽ സുരേഷിൻ്റെ കടയിലാണ് അക്രമം നടന്നത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.കടയിൽ സിഗരറ്റ് ചോദിച്ചെത്തിയ സംഘം വ്യാപാരിയുമായി വാക്തർക്കമാകുകയും ലഹരിയിലായിരുന്ന രണ്ടംഗ സംഘം വടിവാൾകൊണ്ട് കാലിന് വെട്ടുകയുമായിരുന്നു. തടയാൻ ചെന്ന ബന്ധുവിനും പരിക്കേറ്റു.ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.വിവരമറിഞ്ഞ് എസ്.ഐ.രജിത്തും സംഘവും പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട ശേഷം മൊഴി രേഖപ്പെടുത്തി കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143051/attack)