---
title: "അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ"
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/143044/arrest"
published_at: "2023-09-01T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1d9161f398_arrest-1.jpg"
keywords: []
---

# അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തിരുവനന്തപുരം വാമനപുരം ആനക്കുടി സ്വദേശി രവീന്ദ്രനെ യെയാണ് പോലീസ് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്.ഐ.അനിഴൻ, സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, വിൻ്റോ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**വളപട്ടണം: **അക്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തിരുവനന്തപുരം വാമനപുരം ആനക്കുടി സ്വദേശി രവീന്ദ്രനെ യെയാണ് പോലീസ് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്.ഐ.അനിഴൻ, സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, വിൻ്റോ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

2016- ൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ നാറാത്ത് വെച്ചുണ്ടായ അടിപിടി കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.

കോടതിയിൽ ഹാജരാകാതെ ദീർഘനാൾ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം കരേറ്റ യിൽ വെച്ചാണ് പോലീസ് സംഘം പ്രതിയെ അറസ്റ്റു ചെയ്തത്.കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/143044/arrest)