---
title: "കറവപ്പശുക്കളെ വിഷം വെച്ച് കൊന്നതായി പരാതി: വ്യാപക പ്രതിഷേധം"
english_title: "Complaint of killing dairy cows with poison"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142824/complaint-of-killing-dairy-cows-with-poison"
published_at: "2023-08-31T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f08c3ee19e4_news-card.jpg"
keywords: []
---

# കറവപ്പശുക്കളെ വിഷം വെച്ച് കൊന്നതായി പരാതി: വ്യാപക പ്രതിഷേധം

> **Lead Summary:** **കീഴ്പള്ളി: **കീഴ്പ്പള്ളിക്ക് അടുത്ത വിയറ്റ്നാമിൽ രണ്ട് കറവ പശുക്കളെ വിഷം കൊടുത്തു കൊന്നതായി പരാതി പ്രതിഷേധം വ്യാപകം .വിയറ്റ്‌നാമിലെ താമസക്കാരായ അസ്സീസും റംലത്തും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം ആയിരുന്ന രണ്ട് പശുക്കളാണ് ഒരേപോലെ ചത്തു വീണത്.ബുധനാഴ്ച ഉച്ചയോടെ വെള്ളം നൽകി മേയാൻ വിട്ട പശുക്കളെ വൈകുന്നേരത്തോടെ സമീപത്തെ താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള തുരുത്തിപറമ്പിൽ പ്ലാന്റേഷന്റെ റബ്ബർ തോട്ടത്തിൽ രണ്ട് പശുക്കളെയും അവശനിലയിൽ ഉടമസ്ഥർ കണ്ടെത്തിയത്. ഉടൻതന്നെ വെറ്റിനറി ഡോക്ടറെ വിവരം അറിയിക്കുകയും ഡോക്ടർ നിർദേശിച്ച മരുന്നുമായി തിരികെ എത്തുന്നതിന് മുൻപ് രണ്ട് പശുക്കളും ചത്തിരുന്നു. ദിവസവും 14 ലിറ്റർ പാൽ കറന്നിരുന്ന മൂന്നും രണ്ടരയും വയസുള്ള രണ്ട് പശുക്കൾ ഒരേപോലെ ചത്തതിൽ സംശയം തോന്നിയ നാട്ടുകാരുടെ നേതൃത്വത്തിൽ അസീസും റംലത്തും ആറളം പോലീസ് സ്റ്റേഷനിൽ പ്ലാന്റേഷൻ നടത്തിപ്പുകാരനെതിരെ പരാതി നൽകുക ആയിരുന്നു.

## Article Content

**കീഴ്പള്ളി: **കീഴ്പ്പള്ളിക്ക് അടുത്ത വിയറ്റ്നാമിൽ രണ്ട് കറവ പശുക്കളെ വിഷം കൊടുത്തു കൊന്നതായി പരാതി പ്രതിഷേധം വ്യാപകം .വിയറ്റ്‌നാമിലെ താമസക്കാരായ അസ്സീസും റംലത്തും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം ആയിരുന്ന രണ്ട് പശുക്കളാണ് ഒരേപോലെ ചത്തു വീണത്.ബുധനാഴ്ച ഉച്ചയോടെ വെള്ളം നൽകി മേയാൻ വിട്ട പശുക്കളെ വൈകുന്നേരത്തോടെ സമീപത്തെ താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള തുരുത്തിപറമ്പിൽ പ്ലാന്റേഷന്റെ റബ്ബർ തോട്ടത്തിൽ രണ്ട് പശുക്കളെയും അവശനിലയിൽ ഉടമസ്ഥർ കണ്ടെത്തിയത്. ഉടൻതന്നെ വെറ്റിനറി ഡോക്ടറെ വിവരം അറിയിക്കുകയും ഡോക്ടർ നിർദേശിച്ച മരുന്നുമായി തിരികെ എത്തുന്നതിന് മുൻപ് രണ്ട് പശുക്കളും ചത്തിരുന്നു. ദിവസവും 14 ലിറ്റർ പാൽ കറന്നിരുന്ന മൂന്നും രണ്ടരയും വയസുള്ള രണ്ട് പശുക്കൾ ഒരേപോലെ ചത്തതിൽ സംശയം തോന്നിയ നാട്ടുകാരുടെ നേതൃത്വത്തിൽ അസീസും റംലത്തും ആറളം പോലീസ് സ്റ്റേഷനിൽ പ്ലാന്റേഷൻ നടത്തിപ്പുകാരനെതിരെ പരാതി നൽകുക ആയിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ അസ്സീസിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ആയിരുന്ന പശുക്കൾ ആണ് ദുരൂഹത സാഹചര്യത്തിൽ ചത്തത്.

വിയറ്റ്‌നാമിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എടൂർ വെറ്റിനറി സർജന്റെ നേതൃത്വത്തിൽ രണ്ട് പശുകളുടെയും പോസ്റ്റുമാർട്ടം പൂർത്തിയാക്കി ശേഷം ആറളം എസ്സ് ഐ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സന്നിദ്യത്തിൽ തോട്ടത്തിൽ തന്നെ ജെസിബി ഉപയോഗിച്ച് കുഴികുത്തി മൂടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.****.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142824/complaint-of-killing-dairy-cows-with-poison)