---
title: "ജൂനിയർ പെൺകുട്ടികളുടെ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിലേക്ക് കെ ശ്രേയയെ തെരഞ്ഞെടുത്തു"
english_title: "K Shreya was selected for the Kasargod district football team for junior girls"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142819/k-shreya-was-selected-for-the-kasargod-district-football-team-for-junior-girls"
published_at: "2023-08-31T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f08959056a8_news-card.jpg"
keywords: []
---

# ജൂനിയർ പെൺകുട്ടികളുടെ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിലേക്ക് കെ ശ്രേയയെ തെരഞ്ഞെടുത്തു

> **Lead Summary:** **പയ്യന്നൂർ: **ജൂനിയർ പെൺകുട്ടികളുടെ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിലേക്ക് കെ ശ്രേയയെ തെരഞ്ഞെടുത്തു. പുതിയങ്കാവിലെ കെ .സുരേശൻ, വി ഷീബ ദമ്പതികളുടെ മകളാണ്. വെള്ളൂർ ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാറമേൽ റെഡ്സ്റ്റാർ ഗ്രൗണ്ടിൽ നിന്ന് ഫുട്ബോൾ ബാലപാഠം പഠിച്ച് പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന് ഇന്ന് ജൂനിയർ പെൺകുട്ടികളുടെ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. റെഡ്സ്റ്റാർ ഗ്രൗണ്ടിൽ വെച്ച് ആൺകുട്ടികളുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ശ്രേയ ആ നാട്ടുകാർക്ക് എന്നും ഒരു കൗതുകം ആയിരുന്നു. പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലൂടെ വനിതാ ടീമിലെ സ്ഥിരം സാന്നിദ്ധ്യം ആണ് ശ്രേയ.

## Article Content

**പയ്യന്നൂർ: **ജൂനിയർ പെൺകുട്ടികളുടെ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിലേക്ക് കെ ശ്രേയയെ തെരഞ്ഞെടുത്തു. പുതിയങ്കാവിലെ കെ .സുരേശൻ, വി ഷീബ ദമ്പതികളുടെ മകളാണ്. വെള്ളൂർ ജി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാറമേൽ റെഡ്സ്റ്റാർ ഗ്രൗണ്ടിൽ നിന്ന് ഫുട്ബോൾ ബാലപാഠം പഠിച്ച് പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന് ഇന്ന് ജൂനിയർ പെൺകുട്ടികളുടെ കാസർഗോഡ് ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. റെഡ്സ്റ്റാർ ഗ്രൗണ്ടിൽ വെച്ച് ആൺകുട്ടികളുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ശ്രേയ ആ നാട്ടുകാർക്ക് എന്നും ഒരു കൗതുകം ആയിരുന്നു. പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലൂടെ വനിതാ ടീമിലെ സ്ഥിരം സാന്നിദ്ധ്യം ആണ് ശ്രേയ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142819/k-shreya-was-selected-for-the-kasargod-district-football-team-for-junior-girls)