---
title: "മാടായി പള്ളി കമ്മിറ്റി സെക്രട്ടറിക്ക് നേരെ ബൈക്കിൽ എത്തിയ ആളുടെ ആക്രമണം"
english_title: "Attack on the secretary of the Matai church committee by a person on a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142795/attack-on-the-secretary-of-the-matai-church-committee-by-a-person-on-a-bike"
published_at: "2023-08-31T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f06866ef96e_news-card.jpg"
keywords: []
---

# മാടായി പള്ളി കമ്മിറ്റി സെക്രട്ടറിക്ക് നേരെ ബൈക്കിൽ എത്തിയ ആളുടെ ആക്രമണം

> **Lead Summary:** **പഴയങ്ങാടി : **മാടായി പള്ളിക്കമ്മിറ്റി സെക്രട്ടറി എസ്.വി അബ്ദുൽ മജീദിനെ ഹെൽമറ്റ് ധരിച്ച ബൈക്കിലെത്തിയ ആൾ ആക്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിന് പോകുമ്പോൾ ആണ് പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിന് സമീപം വെച്ചു മൺവെട്ടി കൊണ്ട് ആക്രമിച്ചത്.

## Article Content

**പഴയങ്ങാടി : **മാടായി പള്ളിക്കമ്മിറ്റി സെക്രട്ടറി എസ്.വി അബ്ദുൽ മജീദിനെ ഹെൽമറ്റ് ധരിച്ച ബൈക്കിലെത്തിയ ആൾ ആക്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിന് പോകുമ്പോൾ ആണ് പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിന് സമീപം വെച്ചു മൺവെട്ടി കൊണ്ട് ആക്രമിച്ചത്.

അബ്ദുൽ മജീദിന്റെ കാലിനും തലയ്ക്കും പരിക്കേറ്റു. അടിയുടെ ആഘാതത്തിൽ നിലത്തു വീണ മജീദ് ബഹളം വെച്ചപ്പോൾ ആക്രമി ബൈക്കിൽ കടന്ന് കളഞ്ഞു. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പഴയങ്ങാടി പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142795/attack-on-the-secretary-of-the-matai-church-committee-by-a-person-on-a-bike)