---
title: "ചപ്പാരപ്പടവ് മംഗര പാലത്തിന് ഭരണാനുമതിയായി."
english_title: "Administrative approval for Chapparappadav Mangara bridge."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14275/administrative-approval-for-chapparappadav-mangara-bridge"
published_at: "2021-12-03T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa386487368_download (3).jpg"
keywords: []
---

# ചപ്പാരപ്പടവ് മംഗര പാലത്തിന് ഭരണാനുമതിയായി.

> **Lead Summary:** **തളിപ്പറമ്പ്: **ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലത്തിന് 13.40 കോടി രൂപയുടെ ഭരണാനുമതിയായി. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര-ബദരിയ നഗർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

## Article Content

**തളിപ്പറമ്പ്: **ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലത്തിന് 13.40 കോടി രൂപയുടെ ഭരണാനുമതിയായി. ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര-ബദരിയ നഗർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

175 മീറ്റർ നീളത്തിലും 11.05 മീറ്റർ വീതിയിലും ആണ് പുതിയ പാലം നിർമ്മിക്കുക. 200 മീറ്റർ അപ്രോച്ച് റോഡ് കൂടി ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണം.

തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സ് സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നേരത്തെ അവലോകന യോഗം ചേർന്ന് പാലം പണി എത്രയും പെട്ടെന്ന് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ഇത്രയും വേഗത്തിൽ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14275/administrative-approval-for-chapparappadav-mangara-bridge)