---
title: "നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം"
english_title: "Sangh Parivar organizations protest in Thalassery in violation of the ban"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14273/sangh-parivar-organizations-protest-in-thalassery-in-violation-of-the-ban"
published_at: "2021-12-03T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa377f54e5a_images.png"
keywords: []
---

# നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം

> **Lead Summary:** **തലശ്ശേരി: **സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം. ആർഎസ്എസ് സംഘപരിവാർ പ്രവർത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു.

## Article Content

**തലശ്ശേരി: **സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം. ആർഎസ്എസ് സംഘപരിവാർ പ്രവർത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു.

വാടിക്കൽ ജംങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പോലീസ് തടഞ്ഞു. എസ്ഡിപിഐക്ക് എതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചിരുന്നു.

പോലീസുമായി സഹകരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എസ്ഡിപിഐക്ക് എതിരെയുള്ള പ്രതിഷേധ മാർച്ച് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഡിസംബർ ഒന്നിന് കെടി ജയകൃഷ്ണൻ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിൽ വ്യാപകമായ രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇതേതുടർന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീംലീഗ് ഉൾപ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആർഎസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തലശ്ശേരി മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14273/sangh-parivar-organizations-protest-in-thalassery-in-violation-of-the-ban)