---
title: "വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Welfare Party Thaliparamb Constituency Committee office inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142726/welfare-party-thaliparamb-constituency-committee-office-inaugurated"
published_at: "2023-08-31T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f022d2312f9_news-card.jpg"
keywords: []
---

# വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ് മന്ന സിഗ്നലിന് സമീപം വെൽ ഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടിയുടെ ഓഫീസുകൾ ജനക്ഷേമ കേന്ദ്രങ്ങൾ ആണെന്നും ആർക്കും ഏത് സമയത്തും കടന്ന് വരാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കും അതിന്റെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ് മന്ന സിഗ്നലിന് സമീപം വെൽ ഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടിയുടെ ഓഫീസുകൾ ജനക്ഷേമ കേന്ദ്രങ്ങൾ ആണെന്നും ആർക്കും ഏത് സമയത്തും കടന്ന് വരാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കും അതിന്റെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഖാലിദ് കുപ്പം അദ്യക്ഷത വഹിച്ചു. വെൽഫെയർ ജില്ലാ സമിതി അംഗങ്ങൾ ആയ വിജയൻ ചെങ്ങറ, നൗഷാദ് ചേലേരി ദളിത്‌ ആക്ടിവിസ്റ്റ് പദ്മനാഭൻ മൊറാഴ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഫൈസൽ മാടായി പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഹാരിസ് ടി എം സ്വാഗതവും ഇബ്രാഹിം കെ വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142726/welfare-party-thaliparamb-constituency-committee-office-inaugurated)