---
title: "സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ളവർക്ക് നാളെ മുതൽ വിതരണം"
english_title: "Distribution from tomorrow to the remaining people to buy Onkit in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142709/distribution-from-tomorrow-to-the-remaining-people-to-buy-onkit-in-the-state"
published_at: "2023-08-31T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f00fee1aa96_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ളവർക്ക് നാളെ മുതൽ വിതരണം

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ള 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും പുനരാരംഭിക്കും. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയത് തിങ്കളാഴ്ച വൈകിട്ടാണ്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ള 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും പുനരാരംഭിക്കും. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയത് തിങ്കളാഴ്ച വൈകിട്ടാണ്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142709/distribution-from-tomorrow-to-the-remaining-people-to-buy-onkit-in-the-state)