---
title: "ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ നെയിം ബാഡ്‌ജ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം; ഹൈകോടതി"
english_title: "high court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142652/high-court"
published_at: "2023-08-30T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef6a8ed87bd_download_(3).jfif"
keywords: []
---

# ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ നെയിം ബാഡ്‌ജ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം; ഹൈകോടതി

> **Lead Summary:** **കൊച്ചി: **പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് പേരു രേഖപ്പെടുത്തിയ ബാഡ്‌ജ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. യൂനിഫോമിനൊപ്പം പൊലീസുകാര്‍ നെയിം ബാഡ്‌ജും ധരിച്ചിരിക്കണമെന്ന ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

## Article Content

**കൊച്ചി: **പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് പേരു രേഖപ്പെടുത്തിയ ബാഡ്‌ജ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. യൂനിഫോമിനൊപ്പം പൊലീസുകാര്‍ നെയിം ബാഡ്‌ജും ധരിച്ചിരിക്കണമെന്ന ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന് പിന്നാലെ, നിലയ്ക്കലില്‍ പ്രതിഷേധവുമായി രംഗത്തെത്തിയവരെ നേരിട്ട പൊലീസുകാര്‍ നെയിം ബാഡ്‌ജ് ധരിച്ചിരുന്നില്ലെന്ന് ആരോപിച്ച്‌ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. അതേസമയം, ആരോപണത്തിന് തെളിവുകളില്ലെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഹരജി തള്ളി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142652/high-court)