---
title: "തിരുസ്വരൂപം തീവെച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്"
english_title: " There should be a comprehensive investigation into the burning of the idol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142636/there-should-be-a-comprehensive-investigation-into-the-burning-of-the-idol"
published_at: "2023-08-30T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef5c5fcef9c_news-card.jpg"
keywords: []
---

# തിരുസ്വരൂപം തീവെച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

> **Lead Summary:** കണ്ണൂര്‍: എടത്തൊട്ടി സെന്റ് വിന്‍സന്റ് ഇടവകക്ക് കീഴിൽ കാക്കയങ്ങാട് ഉള്ള വി.യൂദാ ശ്ലീഹായുടെ കപ്പേളയിലെ ഗ്രോട്ടോയും തിരുസ്വരൂപവും തീവെച്ച്‌ നശിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.തിരുസ്വരൂപവും ഗ്രോട്ടോയും തീവെച്ച സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കണം.

## Article Content

കണ്ണൂര്‍: എടത്തൊട്ടി സെന്റ് വിന്‍സന്റ് ഇടവകക്ക് കീഴിൽ കാക്കയങ്ങാട് ഉള്ള വി.യൂദാ ശ്ലീഹായുടെ കപ്പേളയിലെ ഗ്രോട്ടോയും തിരുസ്വരൂപവും തീവെച്ച്‌ നശിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.തിരുസ്വരൂപവും ഗ്രോട്ടോയും തീവെച്ച സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കണം.

പ്രദേശത്തെ സമാധാനം തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമുള്ള ഏതൊരു ശ്രമവും ഗൗരവത്തോടും ജാഗ്രതയോടും കൂടി കാണണമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

പോലീസ് ഈ വിഷയം കരുതലോടെ കൈകാര്യം ചെയ്യണമെന്നും കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ടിനൊപ്പം നേതാക്കളായ ജൂബിലി ചാക്കോ, തോമസ് വർഗീസ്, ബൈജു വർഗീസ്,രാജു, ഗിരീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു .****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142636/there-should-be-a-comprehensive-investigation-into-the-burning-of-the-idol)