---
title: "വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ച സംഭവം ; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം "
english_title: " The student died in an accident; Transfer of three police officers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142507/the-student-died-in-an-accident-transfer-of-three-police-officers"
published_at: "2023-08-30T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eec1434c420_news-card.jpg"
keywords: []
---

# വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ച സംഭവം ; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം 

> **Lead Summary:** **കാസര്‍ഗോഡ്: **അപകടത്തില്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എസ് ഐ രജിത്ത്, സിപിഒ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കുളത്തൂരില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഫര്‍ഹാസ് എന്ന വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്.

## Article Content

**കാസര്‍ഗോഡ്: **അപകടത്തില്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എസ് ഐ രജിത്ത്, സിപിഒ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കുളത്തൂരില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഫര്‍ഹാസ് എന്ന വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്.

പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അമിതവേഗത്തില്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടായിരുന്നു ഫര്‍ഹാസിന്റെ മരണം. വാഹനപരിശോധനയ്ക്കിടയില്‍ പോലീസ് തടഞ്ഞ കാര്‍ ഫര്‍ഹാസും കൂട്ടുകാരും വെട്ടിച്ചു ഓടിച്ചു പോകുകയായിരുന്നു. ഇവരെ അഞ്ചു കിലോമീറ്ററോളം പോലീസ് പിന്തുടരുകയും തുടര്‍ന്ന് വേഗം കൂട്ടിയ കാര്‍ മറിയുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരണമടഞ്ഞു. തുടര്‍ന്ന് പോലീസുകാര്‍ക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ ഉപരോധവും മറ്റും ഇവര്‍ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142507/the-student-died-in-an-accident-transfer-of-three-police-officers)