---
title: "ബി.ജെ.പി വിദ്വേഷ പ്രകടനം:ഇന്ന് മുതല്‍ ആറാം തീയതി വരെ തലശ്ശേരിയില്‍ നിരോധനാജ്ഞ: നഗരം പൊലീസ് വലയത്തില്‍"
english_title: "BJP hate protest: Ban in Thalassery from today till 6th: City under police cordon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14233/bjp-hate-protest-ban-in-thalassery-from-today-till-6th-city-under-police-cordon"
published_at: "2021-12-03T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9fd63ae427_edb6f81a-3fe1-4f35-993d-895ccae377b2.jpg"
keywords: []
---

# ബി.ജെ.പി വിദ്വേഷ പ്രകടനം:ഇന്ന് മുതല്‍ ആറാം തീയതി വരെ തലശ്ശേരിയില്‍ നിരോധനാജ്ഞ: നഗരം പൊലീസ് വലയത്തില്‍

> **Lead Summary:** **കണ്ണൂര്‍: **ബി.ജെ.പി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയില്‍ പ്രതിഷേധം ശക്​തമായതോടെ ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു​ദിവസത്തേക്കാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

## Article Content

**കണ്ണൂര്‍: **ബി.ജെ.പി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയില്‍ പ്രതിഷേധം ശക്​തമായതോടെ ജില്ല കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു​ദിവസത്തേക്കാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്നു മുതല്‍ ആറാം തീയ്യതി വരെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും പ്രകടനങ്ങളും നിരോധിച്ചു. യുവമോര്‍ച്ച നേതാവ്​ കെ.ടി. ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച്‌​ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ്​ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്​.

അ​ഞ്ച് നേ​രം ന​മ​സ്ക​രി​ക്കാ​ന്‍ പ​ള്ളി​ക​ളൊ​ന്നും കാ​ണി​ല്ല, ബാ​ങ്ക് വി​ളി​യും കേ​ള്‍​ക്കി​ല്ല തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു റാ​ലി​യി​ലെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍. ടൗ​ണ്‍​ഹാ​ള്‍ പ​രി​സ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച റാ​ലി പു​തി​യ ബ​സ്​​സ്​​റ്റാ​ന്‍​ഡി​ലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​ക്ക​രി​കി​ലാ​ണ് സ​മാ​പി​ച്ച​ത്.

ഇതിന് മറുപടിയായി ഡി.വൈ.എഫ്‌.ഐ, യൂത്ത്‌ലീഗ്, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ സംഘടനകള്‍ ബി​.ജെ.പി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച വൈകീട്ട്​ വീണ്ടും പ്രകടനം നടത്താന്‍ ബി.ജെ.പി ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14233/bjp-hate-protest-ban-in-thalassery-from-today-till-6th-city-under-police-cordon)